Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightമെക്​സിക്കോയിൽ...

മെക്​സിക്കോയിൽ കോവിഡ്​ ബാധിതർ 2,30,000 കടന്നു

text_fields
bookmark_border
മെക്​സിക്കോയിൽ കോവിഡ്​ ബാധിതർ 2,30,000 കടന്നു
cancel

മെക്​സിക്കോസിറ്റി: ലോകത്ത്​ കോവിഡ്​ സംഹാരതാണ്ഡവം തുടർന്നുകൊണ്ടിരിക്കുകയാണ്​. മെക്​സിക്കോയിൽ 24 മണിക്കൂറിനിടെ 5,681പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 741 പേർ മരിക്കുകയും ചെയ്​തു. മെക്​സിക്കോ ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികരോഗ വിദഗ്​ധനായ ജോസ്​ ലൂയിസ്​​ അലോമിയ വ്യക്തമാക്കിയതാണിക്കാര്യം. 

മെക്​സിക്കോയിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,31,770 ആയി. ഇതിൽ 28,510 പേർ മരണത്തിന്​ കീഴടങ്ങി. 

മാർച്ച്​ 11നാണ്​ കോവിഡ്​ 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്​. ലോകത്ത്​ ഇതുവരെ ഒരു കോടി എട്ട്​​ ലക്ഷത്തിലേറെ ആളുകൾക്കാണ്​ കോവിഡ്​ പിടിപെട്ടത്​. 5,18,000ത്തിലേറെ പേർ മരിക്കുകയും ചെയ്​തു. 

Show Full Article
TAGS:covid 19 corona virus mexico world news malayalam news 
Next Story