യു.എസിൽ ഇന്ത്യൻ വ്യവസായിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി
text_fieldsകാലിഫോർണിയ: ഇന്ത്യൻ പ്രവാസി വ്യവസായിയും ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ അത്രെ നെറ്റ് ഇൻകിെൻറ സ്ഥാപകനുമായ തുഷാർ അത്രെയെ (50) തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കാലിഫോർണിയ സാന്ത ക്രൂസിലെ വസതിയിൽ നിന്നും ഒക്ടോബർ ഒന്നിനാണ് തുഷാറിനെ കടത്തികൊണ്ടുപോയത്. പൊലീസ് നടത്തിയ തെരച്ചിലിൽ അത്രെയുടെ കാറിൽ മൃതദേഹം കെണ്ടത്തുകയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് തുഷാർ അത്രെയെ അക്രമികൾ കടത്തികൊണ്ടുപോയത്. ആ സമയം തുഷാറിെൻറ വസതിയിൽ നിന്ന് പൊലീസ് എമർജൻസി നമ്പറിലേക്ക് േഫാൺ വിളിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സാന്ത ക്രൂസ് മൗൻറ്റൈൻസ് ഏരിയയിൽ അത്രെയുടെ ബി.എം.ഡബ്ല്യൂ എസ്.യു.വി കാർ കണ്ടെത്തി. കാറിനുള്ളിൽ അത്രെയുടെ മൃതദേഹം ഉണ്ടായിരുന്നു.
കൊലപാതകത്തിന് പിന്നിൽ മോഷണശ്രമമാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.