തന്നെ ഇംപീച്ച് െചയ്യുന്നത് അന്യായം –ട്രംപ്
text_fieldsവാഷിങ്ടൺ: ഒരു തെറ്റും ചെയ്യാത്ത തന്നെ ഇംപീച്ച് ചെയ്യുന്നത് അന്യായമാണെന്നും തെൻറ നേതൃത്വത്തില് രാജ്യം നല്ല രീതിയിലാണ് മുന്നോട്ടു പോവുന്നതെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിെൻറ പ്രതികരണം.
വെള്ളിയാഴ്ച, ട്രംപിനെതിരായ ഇംപീച്ച്മെൻറ് പ്രമേയത്തിലെ രണ്ട് അനുഛേദങ്ങൾ കോൺഗ്രഷനൽ കമ്മിറ്റി അംഗീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രംപിെൻറ പ്രതികരണം. യുക്രെയ്ൻ പ്രസിഡൻറുമായി നടത്തിയ ഫോൺസംഭാഷണത്തിൽ ട്രംപ് അധികാരം ദുർവിനിയോഗം ചെയ്തെന്നും അന്വേഷണത്തിന് തടസ്സം നിൽക്കുന്നുവെന്നുമുള്ള രണ്ട് അനുഛേദങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണ്. ഡെമോക്രാറ്റുകൾ വിദ്വേഷത്തിെൻറ പാർട്ടിയായി മാറിയിരിക്കയാണെന്നും ട്രംപ് കുറിച്ചു. ഇംപീച്ച്മെൻറ് നീക്കം തട്ടിപ്പാണെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും നേരത്തേ ട്രംപ് പ്രതികരിച്ചിരുന്നു.
പ്രതിനിധിസഭയുടെ ജുഡീഷ്യറി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രണ്ടു മണിക്കൂറിനിടെ 123 തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. ഇനി പ്രമേയത്തിന്മേല് ജനപ്രതിനിധി സഭയില് അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
