Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധിക്കാനുള്ള കിം ജോങ്​ ഉന്നിന്‍റെ ​പരിശ്രമങ്ങൾ അഭിനന്ദനീയം; ട്രംപിന്‍റെ കത്ത്​

text_fields
bookmark_border
trump-kim
cancel

സിയോൾ: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ എല്ലാവിധ സഹായ സഹകരണങ്ങളും അറിയിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉന്നിന്​ കത്തയച്ചതായി റിപ്പോർട്ട്​.​ കൊറിയൻ സർക്കാറിന് കീഴിലെ മാധ്യമമായ കെ.സി.എൻ.എയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഉത്തരകൊറിയയിൽ വൈറസ്​ ബാധ നിയന്ത്രിക്കുന്നതിന്​ കിം ജോങ്​ ഉൻ നടത്തുന്ന പരിശ്രമങ്ങളെ ട്രംപ് കത്തിൽ​ അഭിനന്ദിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കിം ജോങ്​ ഉന്നിന്​ സ്വകാര്യ കത്തയച്ച്​ ബന്ധം ഊഷ്​മളമാക്കിയ ട്രംപിൻെറ നടപടി ശ്ലാഘനീയമാണെന്നും ​ഇത്​ കിം ജോങ്​ ഉൻ പ്രാധാന്യത്തോടെ സ്വീകരിക്കുന്നുവെന്നും കെ.സി.എൻ.എ അഭിപ്രായപ്പെട്ടു.

കത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട്​ നയിക്കാനുള്ള ആഗ്രഹം ട്രംപ്​ പ്രകടിപ്പിച്ചെന്നും കോവിഡ്​ 19 പകർച്ചവ്യാധി തടയുന്നതിനുള്ള രാജ്യത്തിൻെറ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പ്​ നൽകിയെന്നും കെ.സി.എൻ.എ റിപ്പോർട്ട്​ ചെയ്​തു.

അതേസമയം ലോകത്ത്​ 160 രാജ്യങ്ങളിൽ ഇതുവരെ കോവിഡ്​ 19 ബാധ സ്ഥിരീകരിച്ചെങ്കിലും ഉത്തര കൊറിയയിൽ ഒരാൾക്ക്​ പോലും രോഗബാധയില്ലെന്നാണ്​ അവർ അവകാശപ്പെടുന്നത്​. രാജ്യത്ത്​ ഇതുവരെ ഒരു കൊറോണ കേസ്​ പോലും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​ ഉ. കൊറിയയിലെ അടിയന്തര ആരോഗ്യ കമ്മിറ്റി ഉദ്യോഗസ്ഥനായ സോങ്​ ഇൻ ബോം അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ രംഗം മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്​ ദുർബലമായ കൊറിയയിൽ കോവിഡ്​ ബാധയില്ലാതിരിക്കാൻ സാധ്യതയില്ലെന്നാണ്​ വിദഗ്​ധാഭിപ്രായം. നിലവിൽ അതിർത്തികളെല്ലാം അടച്ച്​ പ്രതിരോധം തീർത്തിരിക്കുകയാണ്​ കൊറിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreakim jong uncovod 19Donald Trump
News Summary - North Korea says it received a letter from Trump-world news
Next Story