Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാ​ണാ​ക്രൈ...

വാ​ണാ​ക്രൈ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ  ഉ​ത്ത​ര കൊ​റി​യ​ –മൈ​ക്രോ​സോ​ഫ്​​റ്റ്​

text_fields
bookmark_border
ransomware
cancel

വാ​ഷി​ങ്​​ട​ൺ: 150 രാ​ജ്യ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ക​മ്പ്യൂ​ട്ട​റു​ക​ളെ ബാ​ധി​ച്ച വാ​ണാ​ക്രൈ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഉ​ത്ത​ര കൊ​റി​യ​യാ​ണെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് മൈ​ക്രോ​സോ​ഫ്റ്റ് പ്ര​സി​ഡ​ൻ​റ്​ ബ്രാ​ഡ് സ്മി​ത്. ഇ​ക്ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​ത്.  അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് വി​വി​ധ സൈ​ബ​ർ ടൂ​ളു​ക​ൾ ഹാ​ക്​ ചെ​യ്തെ​ടു​ത്ത​ത് ഉ​ത്ത​ര കൊ​റി​യ​യി​ലെ സൈ​ബ​ർ വി​ദ​ഗ്ധ​രാ​ണ്. അ​വ  ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ണാ​ക്രൈ​ക്ക്​ രൂ​പം ന​ൽ​കി​യ​തെ​ന്നും സ്വ​കാ​ര്യ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ സ്​​മി​ത് വെ​ളി​പ്പെ​ടു​ത്തി. 

കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​ൻ​ഡോ​സ് ഓ​പ​റേ​റ്റി​ങ് സി​സ്​​റ്റം(​ഒ.​എ​സ്) ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റു​ക​ളെ​യാ​ണ് വൈ​റ​സ്​ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം​െ​വ​ച്ച​ത്. ഒ.​എ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ  സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ഡേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ട​ത്തി​യി​ട്ടും ചെ​യ്യാ​തി​രു​ന്ന​വ​ർ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം  മൈ​ക്രോ​സോ​ഫ്റ്റി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 
നേ​ര​ത്തേ ഗൂ​ഗി​ളി​​െൻറ സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​നാ​യ നീ​ൽ മേ​ത്ത​യും വാ​ണാ​ൈ​ക്ര​ക്കു പി​ന്നി​ൽ ഉ​ത്ത​ര കൊ​റി​യ​യാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു.  ബ്രി​ട്ട​നി​ലെ ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വി​സി​നെ​യാ​ണ് വൈ​റ​സ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ബ്രി​ട്ട​നും ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ ഉ​ത്ത​ര കൊ​റി​യ​യാ​ണെ​ന്ന്​ ആ​രോ​പി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftnorth koreaworld newsWannaCrycyberattackmalayalam news
News Summary - North Korea behind devastating 'WannaCry' cyberattack says Microsoft head- world news
Next Story