97ാം വയസ്സിൽ നോർമൻ ലിയറിന് എമ്മി അവാർഡ്
text_fieldsലോസ് ആഞ്ജലസ്: 97ാം വയസ്സിൽ എമ്മി അവാർഡ് നേടി ചരിത്രം രചിച്ച് നോർമൻ ലിയർ. ഔട്സ്റ്റാൻഡിങ് വെറൈറ്റി സ്പെഷൽ (ലൈവ്) വിഭാഗത്തിലാണ് പുരസ്കാരം നേടിയത്. ഇതിനായി അദ്ദേഹമൊരുക്കിയ ലൈവ് ഇൻഫ്രണ്ട് ഓഫ് എ സ്റ്റുഡിയോ ഓഡിയൻസ്: ‘ഓൾ ഇൻ ദ ഫാമിലി’, ‘ദ ജെഫേഴ്സൺസ്’ എന്ന പരിപാടിയാണ് പരിഗണിച്ചത്.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജിമ്മി കിമ്മലിനൊപ്പമാണ് ലിയർ പുരസ്കാരം പങ്കിട്ടത്. അമേരിക്കയിലെ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. 15 തവണ അേദ്ദഹത്തെ എമ്മി അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്. നാലുതവണ പുരസ്കാരം നേടുകയും ചെയ്തു.