Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസിൽ തുർക്കി പൗരന്മാർക്ക് ഇനി വിസവിലക്കില്ല
text_fieldsbookmark_border
വാഷിങ്ടൺ: തുർക്കി പൗരന്മാർക്ക് വിസ നൽകുന്നത് തടഞ്ഞുവെച്ച തീരുമാനം യു.എസ് പിൻവലിച്ചു. രണ്ടുമാസത്തിന് ശേഷമാണ് തീരുമാനം പിൻവലിക്കുന്നത്. തുടർന്ന് യു.എസ് പൗരന്മാർക്ക് ഏർപ്പെടുത്തിയ വിസ വിലക്ക് പിൻവലിച്ചതായി തുർക്കിയും അറിയിച്ചു. തുർക്കി അധികൃതരിൽനിന്നും ലഭിച്ച ഉറപ്പിന്മേലാണ് വിസ നൽകുന്നത് പുനരാരംഭിക്കുന്നതെന്ന് യു.എസ് നയതന്ത്രജ്ഞർ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഇസ്തംബൂളിലെ യു.എസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ തുർക്കിയിലെ അന്വേഷേണാദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. 2016ലുണ്ടായ അട്ടിമറിശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിക്കെപ്പടുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
