Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താന്​ എഫ്​ -16...

പാകിസ്​താന്​ എഫ്​ -16 നഷ്​ടപ്പെട്ടിട്ടില്ലെന്ന്​ യു.എസ്​

text_fields
bookmark_border
F16
cancel

വാഷിങ്​ടൺ: ബാലാകോട്ട്​ ആക്രമണത്തിന്​ പിന്നാലെ പാകിസ്​താൻ നടത്തിയ വ്യോമാക്രമണത്തിനിടെ എഫ്​ -16 യുദ്ധവിമാനം തകർത്തുവെന്ന ഇന്ത്യയുടെ വാദത്തെ തള്ളി യു.എസ്​ വിദേശ നയതന്ത്ര മാഗസിൻ. അമേരിക്ക പാകിസ്​താന്​ നൽകിയ എഫ്​-16 യുദ്ധ വ ിമാനങ്ങളിൽ ഒന്നു പോലും നഷ്​ടമായിട്ടില്ലെന്ന്​ മാഗസിൻ റിപ്പോർട്ട്​ ചെയ്യുന്നു. യു.എസ്​ അധികൃതർ നേരിട്ട്​ പാ കിസ്​താനിലെത്തി ഇക്കാര്യം സ്​ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

ഇന്ത്യ -പാക്​ പ്രശ്​നങ്ങൾ രൂക്ഷമായ​േപ്പാൾ ഇന്ത്യൻ അതിർത്തിയിൽ പാകിസ്​താൻ എഫ്​-16 വിമനങ്ങളുമായി വന്ന്​ യുദ്ധം ചെയ്​തെന്നും തിരിച്ചടിയിൽ പാക്​ യുദ്ധ വിമാനത്തെ തകർത്തെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു. എഫ്​ -16ൽ നിന്ന്​ വർഷിച്ച ആരാം മിസൈലിൻെറ അവശിഷ്​ടങ്ങൾ ഫെബ്രുവരി 28ന്​ മാധ്യമങ്ങൾക്ക്​ മുന്നിൽ ഇന്ത്യൻ വ്യോമ സേന തെളിവായി പ്രദർശിപ്പിക്കുകയും ചെയ്​തു.

എന്നാൽ എഫ്​ -16 യുദ്ധത്തിന്​ ഉപയോഗിച്ചെന്ന കാര്യം പാകിസ്​താൻ നിഷേധിച്ചിരുന്നു. തങ്ങളു​െട യുദ്ധ വിമാനത്തെ ഇന്ത്യ തകർത്തിട്ടില്ലെന്നും പാകിസ്​താൻ അവകാശപ്പെട്ടിരുന്നു. ഭീകരവാദത്തെ തുരത്തുന്നതിനാണ്​ പാകിസ്​താന്​ യു.എസ്​ യുദ്ധ വിമാനങ്ങൾ കൈമാറിയത്​. ഭീകരവാദികൾക്കെതിരായല്ലാതെ ഉപയോഗിക്കരുതെന്ന കരാറോടു കൂടിയായിരുന്നു യുദ്ധവിമാനങ്ങളുടെ കൈമാറ്റം. പാകിസ്​താൻ ഈ കരാർ തെറ്റിച്ചുവെന്ന്​ ആരോപിച്ച ഇന്ത്യ എഫ്​ -16 നെ തകർത്തുവെന്നും അറിയിച്ചിരുന്നു.

ആരോപണം ശക്​തമായതോടെ എഫ്​-16 യുദ്ധത്തിന്​ ഉപയോഗിച്ചിട്ടില്ലെന്ന്​ തെളിയിക്കാനായി യു.എസ്​ അധികൃതരെ പാകിസ്​താൻ ക്ഷണിച്ചു വരുത്തി. യു.എസ്​ അധികൃതരുടെ കണക്കെടുപ്പിൽ എല്ലാ വിമാനങ്ങളും കണ്ടെത്തിയിട്ടുണ്ട്​. അത്​ ഇന്ത്യയുടെ അവകാശവാദത്തെ പൊളിക്കുന്നതാണെന്നും മാഗസിൻ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു. അ​േതസമയം, യു.എസ്​ പ്രതിരോധ മന്ത്രാലയം എഫ്​-16ൻെറ കണക്ക്​ എടുത്തതിനെ കുറിച്ച്​ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newspak attackmalayalam newsF 16Balakot Air StrikeUS Fighter Jets
News Summary - None Of the F-16 is Missing Says US - World News
Next Story