ബ്രിട്ടനിൽ വോട്ട് ഉണ്ടായിരുന്നുവെങ്കിൽ കോർബിനെ പിന്തുണക്കുമായിരുന്നു –നോം ചോംസ്കി
text_fieldsന്യൂയോർക്ക്: തനിക്ക് ബ്രിട്ടനിൽ വോട്ട് ഉണ്ടായിരുന്നുവെങ്കിൽ ജൂണിൽ നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെ അനുകൂലിക്കുമായിരുെന്നന്ന് തത്ത്വചിന്തകനും ഗ്രന്ഥകാരനുമായ നോം ചോംസ്കി. കോർബിനെതിരെ മാധ്യമങ്ങളുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു.
മാധ്യമങ്ങളുടെ സമീപനം മാറിയാൽ അദ്ദേഹത്തിന് മികച്ച വോട്ട് ലഭിക്കുമെന്നും ഗാർഡിയൻ ദിനപത്രത്തിനുനൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, കോർബിന് ജനപിന്തുണ കുറഞ്ഞുവരുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച ബേണീ സാൻഡേഴ്സിനോടാണ് കോർബിനെ ചോംസ്കി താരതമ്യപ്പെടുത്തിയത്. വെളുത്തവർഗക്കാരുടെ മേധാവിത്വമാണ് അമേരിക്കയിലെന്നും ഇസ്ലാമിക് സ്റ്റേറ്റിനെക്കാൾ അപകടകരമാണ് റിപ്പബ്ലിക്കൻ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
