Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജാ​ഗ്രതയുണ്ടെങ്കിൽ...

ജാ​ഗ്രതയുണ്ടെങ്കിൽ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന്​ ​നൊബേൽ ജേതാവ്​

text_fields
bookmark_border
ജാ​ഗ്രതയുണ്ടെങ്കിൽ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന്​ ​നൊബേൽ ജേതാവ്​
cancel

വാഷിങ്​ടൺ: മനുഷ്യരാശിക്ക്​ വലിയ ആഘാതമുണ്ടാക്കുന്ന വിധം ഭീകരമല്ല കോവിഡെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​ ​നൊബേൽ ജേതാവ്​ മിഷേൽ ലെവിറ്റ്. ലോകജനതയെ മാസങ്ങളോ വർഷങ്ങളോ പ്രതിസന്ധിയിലാക്കാൻ സാധ്യതയുള്ള വെല്ലുവിളിയാണ്​ കോവി​ഡ്​ എന്ന പ്രചാരണത്തെ തള്ളികളയുകയാണ്​ 2013 ലെ രസ​തന്ത്ര നൊബേൽ ജേതാവായ ലെവിറ്റ്. പ്രചരിക്കുന്ന ഭയ​ത്തെ നിയന്ത്രിക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ചൈന കോവിഡി​ന്റെ പിടിയിലമർന്ന്​ തുടങ്ങിയപ്പോൾ ലെവിറ്റ്​ നടത്തിയ പ്രവചനങ്ങൾ ഏറെയും പിന്നീട്​ ശരിയാകുന്നതാണ്​ കണ്ടത്​. ചൈനയിൽ 80000 ആളുകൾക്ക്​ രോഗം ബാധിക്കുമെന്നും മരണം 3250 ൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാർച്ച്​ 16 ലെ കണക്ക്​ അനുസരിച്ച്​ 80298 ആളുകൾക്കാണ്​ ചൈനയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണസംഖ്യ 3245 ആയിരുന്നു. 140 കോടിയോളം ആളുകളുള്ള ചൈനയിൽ ഇതൊരു ചെറിയ സംഖ്യയാണെന്നും മാധ്യമങ്ങളും മറ്റും ഭീതി സൃഷ്​ടിക്കുകയാണെന്നുമാണ്​ ലെവിറ്റ്​ പറയുന്നത്​.

കോവിഡ്​ ബാധിച്ച രാജ്യങ്ങളിൽ ഒാരോ ദിവസവും റിപ്പോർട്ട്​ ചെയ്യുന്ന പുതിയ കണക്കുകൾ പരിശോധിച്ചാൽ ചിത്രം കൂടുതൽ ​വ്യക്​തമാകുമെന്ന്​ അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തിൽ ഉയരുന്ന രോഗികളുടെ എണ്ണം പിന്നീട്​ കുറയുന്നതായാണ്​ കാണുന്നതെന്ന്​ ലെവിറ്റ്​ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സമ്പർക്കം കുറച്ചാൽ വളരെ പെ​ട്ടന്ന്​ ഇതി​ന്റെ വ്യാപനം തടയാനാകുന്നതായാണ്​ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

താപ പരിശോധന വ്യാപകമാക്കുകയും സംശയമുള്ളവരെ മുഴുവൻ നിരീക്ഷണത്തിൽ വെക്കുകയും ചെയ്​താൽ കോവിഡ്​ വ്യാപനം പിടിച്ചു നിർത്താനാകും. സമൂഹത്തിൽ പരക്കെ വലിയ ഭീതി സൃഷ്​ടിക്കുന്നത്​ സാമ്പത്തികമായ തകർച്ചക്കും മറ്റു സാമൂഹിക പ്രത്യാഘാതങ്ങൾക്കുമാണ്​ കാരണമാകുകയെന്നും ലെവിറ്റ്​ പറയുന്നു.

മാധ്യമങ്ങൾ അനാവശ്യമായ ഭീതിയാണ്​ സൃഷ്​ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്​റ്റംബറിൽ 3.6 കോടി അമേരിക്കക്കാരെ ബാധിച്ച ഫ്ലു 22,000 ആളുകളുടെ മരണത്തിന്​ കാരണമായിരുന്നു. എന്നാൽ ഇത്​ ആഘോഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലെവിറ്റ്​ നടത്തിയത്​ പോലുള്ള പ്രവചനങ്ങൾക്കുള്ള സമയമായിട്ടില്ലെന്നും ​കോവിഡ്​ സംബന്ധിച്ച്​ ഏറെ കാര്യങ്ങൾ ഇനിയും വ്യക്​തമാകാനുണ്ടെന്നും ആരോഗ്യ ഗവേഷകനായ ഡോ. ലോറൻ മില്ലർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uscorona viruscorona outbreakmichael levitt
News Summary - nobel prize winner shares good news
Next Story