Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനോം ചോംസ്​കിക്ക്​...

നോം ചോംസ്​കിക്ക്​ 90: എന്നും തളരാത്ത വിമതശ​ബ്​​ദ​ം

text_fields
bookmark_border
നോം ചോംസ്​കിക്ക്​ 90: എന്നും തളരാത്ത വിമതശ​ബ്​​ദ​ം
cancel

വാ​ഷി​ങ്​​ട​ൺ: അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​ഗോ​ള രാ​ഷ്​​ട്രീ​യ​ത്തി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ വി ​മ​ത​ശ​ബ്​​ദ​ങ്ങ​ളി​ലൊ​ന്നാ​യ നോം ​ചോം​സ്​​കി​ക്ക്​ വെ​ള്ളി​യാ​ഴ്​​ച 90 വ​യ​സ്സ്. ഭാ​ഷാ​ശാ​സ്ത്ര​ജ്​​ഞ​ ൻ, രാ​ഷ്​​ട്രീ​യ ത​ത്ത്വ​ചി​ന്ത​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​ശ​സ്​​ത​നാ​യ ചോം​സ്​​കി​യു​ടെ സാ​ന്നി​ധ്യം ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടു​കാ​ലം അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്​ വ​ലി​യ ത​ല​വേ​ദ​ന​യാ​ണ്​ സൃ​ഷ്​​ടി​ച്ച​ത്. 1960ക​ളു​ടെ തു​ട​ക്ക​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വി​യ​റ്റ്​​നാം അ​ധി​നി​വേ​ശ​ത്തെ എ​തി​ർ​ത്ത്​ രം​ഗ​ത്തെ​ത്തി​യ ആ​ദ്യ ബു​ദ്ധി​ജീ​വി​ക​ളി​ലൊ​രാ​ളെ​ന്ന നി​ല​യി​ലാ​ണ്​ ചോം​സ്​​കി ശ്ര​ദ്ധേ​യ​നാ​യി​ത്തു​ട​ങ്ങി​യ​ത്.

പി​ന്നീ​ടി​ങ്ങോ​ട്ട്​ ഏ​ക​ധ്രു​വ ലോ​ക​ക്ര​മ​ത്തി​നാ​യി യു.​എ​സ്​ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട വി​ദേ​ശ​ന​യ​ങ്ങ​ളു​ടെ ശ​ക്​​ത​മാ​യ വി​മ​ർ​ശ​ന​ായിരുന്നു. അ​രാ​ജ​ക​വാ​ദി​യെ​ന്ന്​ സ്വ​യം വി​ളി​ച്ച ചോം​സ്​​കി ലോ​ക​​ത്താ​ക​മാ​ന​മു​ള്ള ഇടതുപ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​​​െൻറ സ്​​നേ​ഹം ക​ര​സ്​​ഥ​മാ​ക്കി​യ​ത്​ സാമ്രാജ്യത്വ വിരുദ്ധ ​നി​ല​പാ​ടു​ക​ളാ​ലാ​യി​രു​ന്നു. മു​ത​ലാ​ളി​ത്ത ന​യ​ങ്ങ​ൾ​ക്ക്​ സ്വീ​കാ​ര്യ​ത ഏ​റെ​യു​ള്ള അ​മേ​രി​ക്ക​യി​ലും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ത​ല​ത്തി​ലേ​ക്ക്​ വ​ള​രാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി. 2013ൽ ‘​റീ​ഡേ​ഴ്​​സ്​ ഡൈ​ജ​സ്​​റ്റ്​’ ന​ട​ത്തി​യ വോ​െ​ട്ട​ടു​പ്പി​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​രാ​യ നൂ​റു​പേ​രു​ടെ പ​ട്ടി​ക​യി​ൽ ചോം​സ്​​കി 20ാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്​ ഇ​തി​​​െൻറ തെ​ളി​വാ​ണ്. ഭാ​ഷാ​ശാ​സ്ത്ര​ത്തി​ൽ ചോം​സ്കി ആ​വി​ഷ്​​ക​രി​ച്ച സാർവലൗകിക വ്യാ​ക​ര​ണം ഈ ​നൂ​റ്റാ​ണ്ടി​ലെ ചോം​സ്കി​യ​ൻ വി​പ്ല​വ​മാ​യാ​ണ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മ​റ്റു ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​രി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ഘ​ട​നാ​പരമായ ഭാ​ഷാ​ശാ​സ്ത്ര​ത്തി​​​െൻറ ത​ന്ത്ര​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ചോം​സ്കി ശ്ര​മി​ച്ച​ത്.

1928 ഡി​സം​ബ​ർ എ​ട്ടി​ന്​ ​യു.​എ​സി​ലെ ഫി​ല​ഡെ​ൽ​ഫി​യ​യി​ലാ​ണ്​ ജ​ന​നം. 1955ൽ ​പെ​ൻ​സ​ൽ​േ​വ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ പി​എ​ച്ച്.​​ഡി നേ​ടി. അ​രി​സോ​ണ സ​ർ​വ​ക​ലാ​ശാ​ല​യി​ലും മ​സാ​ചൂ​സ​റ്റ്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലും അ​ധ്യാ​പ​ക​നാ​യി. ഭാ​ഷാ​ശാ​സ്​​ത്രം, യു​ദ്ധം, രാ​ഷ്​​ട്രീ​യം, മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ നൂ​റി​ലേ​റെ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noam Chomskyworld newsmalayalam news
News Summary - Noam Chomsky @ 90 - World News
Next Story