ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അർഹതയുള്ളവർക്ക് മാത്രം വിസ-ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയെ സഹായിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇനി വിസ നൽകുകയുള്ളുവെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഞാൻ അമേരിക്കയുടെ പ്രസിഡൻറാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നൽകുകന്നതിനുള്ള മാനദണ്ഡമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയിൽ നിലവിലുള്ള ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിയിലെ വിവിധ മേഖലകളിൽ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് നൽകുന്ന പ്രത്യേക വിസയാണ് ലോട്ടറി വിസ.
അമേരിക്കയിലേക്ക് അനധികൃതമായി എത്തുന്ന കുട്ടികളെ നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കക്കാർക്ക് മുൻഗണന നൽകുന്നതിെൻറ ഭാഗമായി എച്ച്.1ബി വിസയിലും ട്രംപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.