ഭേദമായവരിൽ വീണ്ടും കോവിഡ് വരില്ലെന്നതിന് തെളിവില്ല; ഡബ്ല്യു.എച്ച്.ഒയുടെ നിഗമനത്തെ പിന്തുണച്ച് വിദഗ്ധർ
text_fieldsജനീവ: കോവിഡ് 19 ബാധിച്ച് രോഗം ഭേദമായവർക്ക് വൈറസ് ബാധ വീണ്ടുമുണ്ടാകുന്നത് തടയാൻ ശരീരം പ്രതിരോധശേഷി നേടുമെന്നതി ന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന.
നിരവധി രാജ്യങ്ങളിൽ രോഗം ഭേദമായവരിൽ നിന്നുള്ള ആന്റിബോഡി വേർതി രിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ, ഈ പരിശോധനകളിൽ കൂടി വ്യക്തിക ൾ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരിൽ വീണ്ടും ബാധിക്കില്ലെന്നോ കണ്ടെത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സാംക്രമികരോഗ വിദഗ്ധയായ ഡോ. മരിയ വാൻ കെർകോവ് പറയുന്നത്.
ഇതിനെ പിന്തുണച്ച് സാംക്രമിക രോഗ വിദഗ്ധർ രംഗത്തെത്തുകയും ചെയ്തു. രോഗം ഒരിക് കൽ വന്നവർക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്.
രോഗത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ആർജിക്കുന്നുണ്ടോയെന്നറിയാനുള്ള സെറോളജി പരിശോധനകളാണ് വിവിധ രാജ്യങ്ങളിൽ പുരോഗമിക്കുന്നത്. ശരീരം വൈറസിനെതിരെ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് അറിയുന്നതിന് വേണ്ടിയാണ് പരിശോധന.
പ്രതിരോധ ശേഷിയുടെ അളവുകോലായി കരുതുന്ന കാര്യങ്ങൾ മനസിലാക്കുന്നതിനായി സെറോളജി പരിശോധനകൾ നിർദേശിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇതിലൂടെ രക്തത്തിലെ ആന്റിബോഡികളുടെ അളവ് കണക്കുകൂട്ടാൻ സാധിക്കും. എന്നാൽ ആന്റിബോഡികൾ ഉണ്ട് എന്നതിനർഥം ആ വ്യക്തി രോഗത്തിനെതിരെ പ്രതിരോധശേഷി ആർജിച്ചുവെന്നല്ലെന്നും ഡോ. മരിയ വ്യക്തമാക്കുന്നു.
ഈ നിഗമനത്തെ അംഗീകരിക്കുന്നതായി യൂനിവേഴ്സിറ്റി ഓഫ് റീഡിങിലെ സെല്ലുലാർ മൈക്രോ ബയോളജി അസോസിയേറ്റ് പ്രഫസർ ഡോ. സൈമൺ ക്ലർക്ക് ചൂണ്ടിക്കാട്ടി. രോഗം ഭേദമായവരിൽ ആൻറിബോഡികൾ ഉള്ളത് കൊണ്ട് അവർ രോഗപ്രതിരോധശേഷി നേടിയെന്ന വിലയിരുത്തൽ അമിത വിശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിരോധശേഷി നീണ്ട കാലത്തേക്ക് നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാന അഭിപ്രായമാണ് ലണ്ടൻ ഇംപീരിയൽ കോളജിലെ മെഡിക്കൽ വൈറോളജി വിസിറ്റിങ് പ്രഫസറായ റിച്ചാർഡ് ടെഡ്ഡർ, വാർവിക് യൂനിവേഴ്സിറ്റിയിലെ വൈറോളജി പ്രഫസർ ആൻഡ്രു ഈസ്റ്റൺ എന്നിവരും പങ്കുവെച്ചത്.
ആൻറിബോഡി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലെ ഗുരുതര ധാർമിക പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ബീജിങിലെ സിങ്ഹുവ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫ. ബബക് ജാവിദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
