Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനികരാഗ്വയില്‍ മൂന്നാം...

നികരാഗ്വയില്‍ മൂന്നാം തവണയും ഓര്‍ടേഗ പ്രസിഡന്‍റ്

text_fields
bookmark_border
നികരാഗ്വയില്‍ മൂന്നാം തവണയും ഓര്‍ടേഗ പ്രസിഡന്‍റ്
cancel

മനാഗ്വ: നികരാഗ്വയില്‍ മൂന്നാം തവണയും പ്രസിഡന്‍റായി ഡാനിയല്‍ ഓര്‍ടേഗ തെരഞ്ഞെടുക്കപ്പെട്ടു. എണ്ണിയ വോട്ടുകളില്‍ 71 ശതമാനവും നേടി ഓര്‍ടേഗ മുന്നിട്ടുനില്‍ക്കുന്നതായി തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍  അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. അതേസമയം, പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനംചെയ്തിട്ടും ജനങ്ങള്‍ തന്നെ വോട്ടുചെയ്ത് വിജയിപ്പിച്ചതായി പ്രസിഡന്‍റ് അവകാശപ്പെട്ടു. ഓര്‍ടേഗയുടെ ഭാര്യ റൊസാരിയോ മുരില്ളോയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. നികരാഗ്വയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നടപടികളാണ് ഓര്‍ടേഗയുടെ വിജയത്തിനു പിന്നിലെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Daniel Ortega
News Summary - Nicaragua leader Daniel Ortega wins third consecutive term
Next Story