ജീവകാരുണ്യ ഫണ്ട് വകമാറ്റിയ ട്രംപിന് 20 ലക്ഷം ഡോളർ പിഴ ശിക്ഷ
text_fieldsന്യൂയോർക്ക്: 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വകമാറ്റി വിനിയോഗിച് ച യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് പിഴ ശിക്ഷ. 20 ലക്ഷം ഡോളർ പിഴയാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്.
ഡൊണാൾഡ് ട്രംപ്, മക്കളായ ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ ഡയറക്ടറായ ട്രംപ് ഫൗണ്ടേഷനാണ് ഫണ്ട് വകമാറ്റിയതിനാണ് ശിക്ഷ വി ധിച്ചത്. 2018ൽ അടച്ചു പൂട്ടുന്നത് വരെ ഫൗണ്ടേഷൻ ട്രംപിന്‍റെ ചെക്ക് ബുക്ക് ആയാണ് പ്രവർത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോർക്ക് കോടതി ശിക്ഷ വിധിച്ചത്. ഇവാൻക, എറിക് ട്രംപ് ഫൗണ്ടേഷനിൽ പങ്കാളികളാണെങ്കിലും പിഴത്തുക ട്രംപ് തന്നെ അടക്കണം. ട്രംപിന് പങ്കാളിത്തമില്ലാത്ത എട്ട് ജീവകാരുണ്യ സ്ഥാപനങ്ങൾ പിഴത്തുക കൈമാറണമെന്നും വിധിയിൽ പറയുന്നു.
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഡെമോക്രാറ്റുകൾ കെട്ടിച്ചമച്ച കേസാണിതെന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ, രാഷ്ട്രീയ എതിരാളിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനെതിരെ അന്വേഷണത്തിന് സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ ഇംപീച്ച്മെന്‍റ് നേരിടുകയാണ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് കോടതി പിഴ ചുമത്തിയത് ട്രംപിന് വലിയ തിരിച്ചടിയാണ്.