Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ലാസ്റ്റിക് കവറില്‍...

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശു; ‘ബേബി ഇന്ത്യ’യെന്ന്​ പേരിട്ട്​ യു.എസ്​ പൊലീസ്​

text_fields
bookmark_border
പ്ലാസ്റ്റിക് കവറില്‍ നവജാത ശിശു; ‘ബേബി ഇന്ത്യ’യെന്ന്​ പേരിട്ട്​ യു.എസ്​ പൊലീസ്​
cancel

വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ് ടെത്തി. ജൂണ്‍ ആറിനാണ് അറ്റ്​ലാൻറക്ക്​ 64 കിലോമീറ്റർ അകലെയുള്ള കമ്മിങ്​ ഏരിയയിൽ നിന്ന്​ ഉപേക്ഷിക്കപ്പെട്ട കുഞ ്ഞിനെ പൊലീസ്​ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിക്കുന്നതിന്​ മുമ്പാണ്​ പെൺകുഞ്ഞിനെ പൊതിഞ്ഞ്​ റോഡരികിലെ മരക്കൂട്ടത്തിനിടയിൽ ഉപേക്ഷിച്ചിരുന്നത്​. കുട്ടിയെ വീണ്ടെടുത്ത പൊലീസ്​ അവൾക്ക്​ ‘ബേബി ഇന്ത്യ’ എന്ന്​ പേരിട്ടു. കുഞ്ഞിനെ ഉപേക്ഷിച്ച രക്ഷിതാക്കളെ ഉടൻ കണ്ടെത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. പ്ലാസ്​റ്റിക്​ കവർ തുറന്ന്​ കുഞ്ഞിനെ പുറത്തെടുക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു.

മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടയാൾ പൊലീസിൽ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ തെരച്ചിലിലാണ്​ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്​. പ്ലാസ്​​റ്റിക്​ കവർ മുറിച്ച്​ പുറത്തെടുത്ത കുട്ടിയുടെ പൊക്കിൾ കൊടി മെഡിക്കൽ സംഘം മുറിച്ചു മാറ്റി. കുഞ്ഞ്​ സ​ുരക്ഷിതമായി ഇരിക്കുന്നതായും രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസുമായി പങ്കുവെക്കാന്‍ വേണ്ടിയാണ്​ കുഞ്ഞിനെ വീണ്ടെട​ുത്ത്​ ചികിത്സ നൽകുന്ന വിഡിയോ പുറത്തുവിട്ടതെന്ന്​ പൊലീസ് പറഞ്ഞു. കുഞ്ഞി​​​െൻറ അമ്മയെ കണ്ടെത്തുന്നതിന്​ ബേബി ഇന്ത്യ എന്ന ഹാഷ്​ടാഗിൽ നിരവധിപേരാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAliveplastic bagabandonedInfant GirlBaby India
News Summary - Newborn Found In Bag Named 'India', US Cops Release Video- India news
Next Story