ന്യൂയോർക്കിലെ കോവിഡ് ഇരകൾക്കായി കൂട്ടകുഴിമാടങ്ങൾ.... ഞെട്ടിക്കുന്ന ദൃശ്യം VIDEO
text_fieldsന്യൂയോർക്: റ്റവരുടെ അകമ്പടിയില്ലാതെ, പ്രാർഥനയില്ലാതെ ന്യൂയോർക്കിൽ മൃതിയടങ്ങാൻ വിധിക്കപ്പെട്ടത് ആയിരങ് ങൾ. ഓരോ മിനിറ്റിലും ആളുകൾ പിടഞ്ഞുമരിക്കുേമ്പാൾ അടക്കാനായി കൂട്ടക്കുഴിമാടമൊരുക്കുകയാണ് അധികൃതർ. കോവിഡ് ബാധിച്ച് യു.എസിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ന്യൂയോർക്കിലാണ്. ഹാർട്ട് ഐലൻഡിലാണ് കൂട്ടക്കുഴിമാടമൊര ുക്കിയത്. വ്യാഴാഴ്ച 40 ശവപ്പെട്ടികളാണ് ഇവിടെ അടക്കിയത്.
റികേഴ്സ് ദ്വീപിലെ ജയിലിൽ കഴിയുന്ന തടവുകാരാണ് കുഴിയെടുക്കുന്നത്.മരണനിരക്ക് കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നും കരാർ തൊഴിലാളികളെയും ഏർപ്പെടുത്തി. കോ വിഡ്-19 പടരുന്നതിനു മുമ്പ് ആഴ്ചയിൽ 25പേരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചിരുന്നത്. ഇപ്പോഴത് പതിന്മടങ് ങായി. നഗരത്തിൽ 7000 പേരുടെ ജീവനാണ് കോവിഡിൽ നഷ്ടപ്പെട്ടത്. അതേസമയം പുതുതായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എ ണ്ണം കുറയുന്നുവെന്നത് പ്രതീക്ഷ നൽകുന്നുമുണ്ട്.
സംസ്ക ാരത്തിനുള്ള ചെലവു വഹിക്കാൻ സാധിക്കാത്തവരോ സംസ്കാരം നടത്താൻ ബന്ധുക്കളില്ലാത്തവരോ ആയ ന്യൂയോർക്കുകാരെ സംസ്കരിക്കുന്ന ഇടമാണ് ഹാർട് ഐലൻഡ്. സുരക്ഷ കവചമണിച്ച തൊഴിലാളികൾ വലിയ കുഴിയിൽ ശവപ്പെട്ടികൾ കൂട്ടമായി സംസ്കരിക്കുന്നതിെൻറ വിദൂര ചിത്രങ്ങൾ ബി.ബി.സി അടക്കമുള്ള മാധ്യമങ്ങളിലുണ്ട്. ഗോവണിയുടെ സഹായത്തോടെയാണ് ഈ കുഴിയിലേക്ക് ഇറങ്ങുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കുന്നത് വരെ താൽകാലിക ശവമടക്ക് രീതി അവലംബിക്കേണ്ടി വരുമെന്ന് ന്യൂയോർക് സിറ്റി മേയർ ബിൽ ഡെ ബ്ലാസിയേൽ പറഞ്ഞിരുന്നു.
യു.എസിൽ 4,68,566 പേർ കോവിഡ്ബാധിതരാണ്. ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 1758 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആകെ മരണം 16951 ആയി. വൈറസിനെ പിടിച്ചുകെട്ടാനായില്ലെങ്കിൽ 22 ലക്ഷം അമേരിക്കക്കാർ മരിച്ചുവീഴുമെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പു നൽകിയത്. ഷികാഗോയിൽ ജയിലിൽ 450 പേർ രോഗബാധിതരാണ്. കോവിഡിനെതിരെ ഇന്ത്യയിൽനിന്ന് എത്തിച്ച മലേറിയ മരുന്ന് യു.എസ് പരീക്ഷിച്ചുതുടങ്ങി. ന്യൂയോർക്കിനു പിന്നാലെ ന്യൂജഴ്സി, മിഷിഗൺ, കാലിഫോർണിയ എന്നിവയാണ് കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങൾ.
ഇറ്റലിയിൽ പ്രതിരോധനടപടിയുടെ ഭാഗമായി തുറമുഖങ്ങൾ അടച്ചു. അതേസമയം, അഭയാർഥി കപ്പലുകൾക്കായി തുറമുഖം തുറന്നുകൊടുക്കുന്നുണ്ട്. ലിബിയ, തുനീഷ്യ രാജ്യങ്ങളിൽനിന്നും ചെറുകപ്പലുകൾ ഇറ്റാലിയൻ തീരത്ത് എത്തുന്നുണ്ട്.
ഫ്രാൻസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗികളുെട എണ്ണം കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ 881 പേർ കൂടി മരിച്ചതോടെ ബ്രിട്ടനിൽ കോവിഡ് മരണം 7978 ആയി. സ്പെയിനിൽ 605 പേർ കൂടി മരിച്ചു. 17 ദിവസത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 15,843 ആണ് ആകെ മരണം.
ബ്രിട്ടനിലെ കെയർ ഹോമുകളിൽ നൂറുകണക്കിനാളുകൾ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ, യു.കെയിൽ കെയർഹോമുകളിൽ 208 പേർ മരിച്ചതായാണ് കണക്ക്. ആയിരങ്ങൾ കെയർഹോമുകളിൽ കോവിഡ് മൂലം മരിച്ചെങ്കിലും ഔദ്യോഗിക കണക്കുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാർച്ചിലെ അവസാനത്തെ ആഴ്ചയിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കെയർഹോമുകളിലായി 20 പേർ വൈറസ് മൂലം മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
റഷ്യയിൽ 1786 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11,917 ആയി. 94പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. യമനിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയിൽ 27 പേരിൽ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. എന്നാൽ പ്രഭവകേന്ദ്രമായ ഡിയാഗുവിൽ പുതിയ കേസുകളില്ല. മെക്സികോയിൽ കോവിഡ് ബാധിച്ച് രണ്ട് ഗർഭിണികൾ മരിച്ചു. 24 മണിക്കൂറിനിടെ ബെൽജിയത്തിൽ 325 പേരാണ് മരിച്ചത്.
ചൈനയിൽ 42പേരിൽ വൈറസ് കണ്ടെത്തി. സിംഗപ്പൂരിൽ വൈറസ്ബാധിതരുടെ എണ്ണംവർധിക്കുകയാണ്. യൂറോപ്പിൽ 43000കോടി ഡോളറിെൻറ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.