Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ​യോ​ർ​ക് ആക്രമണം:...

ന്യൂ​യോ​ർ​ക് ആക്രമണം: പ്രതിക്കെതിരെ  ഭീകരക്കുറ്റം ചുമത്തി

text_fields
bookmark_border
ന്യൂ​യോ​ർ​ക് ആക്രമണം: പ്രതിക്കെതിരെ  ഭീകരക്കുറ്റം ചുമത്തി
cancel

ന്യൂ​യോ​ർ​ക്: ചൊവ്വാഴ്​ച ന്യൂയോർക്​​  നഗരത്തിൽ എട്ടുപേരുടെ  മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ  പ്രതി സൈഫുല്ല സാ​യ്​​പോ​വിനെതിരെ കുറ്റം  ചുമത്തി. ഭീകരതയുമായി ബന്ധ​െപ്പട്ട  വകുപ്പുകളാണ്​ അമേരിക്കൻ  പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ  ചുമത്തിയത്​.  സാ​യ്​​പോ​വ്​ ​ ഭീകരസംഘടനയായ െഎ.എസി​​െൻറ  വിഡിയോകളിൽ ആകൃഷ്​ടനായിരു​ന്നെന്ന്​  യു.എസ്​ അധികൃതർ അറിയിച്ചു.  ​ഉ​സ്​​ബ​ക്​ വം​ശ​ജ​നാണ്​ 29കാരനായ സാ​യ്​​പോ​വ്​. കഴിഞ്ഞ ഏഴുവർഷമായി ഇയാ​ൾ  യു.എസിൽ താമസിക്കുന്നു. ചൊ​വ്വാ​ഴ്​​ച മാ​ൻ​ഹാ​ട്ട​നി​ൽ വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​റി​ന്​ സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ  എ​ട്ടുപേർ  കൊ​ല്ല​പ്പെ​ടുകയും 12 പേർക്ക്​  പരി​േക്കൽക്കുകയും ചെയ്​തിരുന്നു. സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​​െ​ട​യും കാ​ൽ​ന​ട​ക്കാ​രു​ടെ​യും തിരക്കേറിയ തെരുവിലേക്ക്​  സാ​യ്​​പോ​വ് ട്ര​ക്ക്​ ഒാ​ടി​ച്ചു​ക​യ​റ്റു​ക​യും വെ​ടി​വെ​ക്കു​ക​യു​മാ​യി​രു​ന്നു. 

​െഎ.എസ്​ നേതാവ്​ അബൂബക്കർ അൽ  ബഗ്​ദാദിയുടെ പ്രസംഗം  സാ​യ്​​പോ​വിനെ  സ്വാധീനിച്ചിരുന്നെന്നും ഒരുവർഷം മുമ്പാണ്​  ​സാ​യ്​​പോ​വ് ആക്രമണം ആസൂത്രണം  ചെയ്യാൻ തുടങ്ങിയതെന്നും  കുറ്റപത്രത്തിൽ  പറയുന്നു. ഇറാഖിൽ മുസ്​ലിംകൾ  കൊല്ലപ്പെടുന്നതിന്​ പ്രതികാരമായാണ്​   ആക്രമണം നടത്തിയതത്രെ​. പൊലീസി​​െൻറ വെടിവെപ്പിൽ പരിക്കേറ്റ്​  ആശുപത്രിയിലിരിക്കെ സാ​യ്​​പോ​വ് ത​​െൻറ  മുറിയിൽ ​െഎ.എസ്​ പതാക ​സ്ഥാപിക്കാൻ  പറഞ്ഞതായും ഇയാളെ ചോദ്യം ​ചെയ്​ത  ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തിനുപയോഗിച്ച  ട്രക്കിൽനിന്ന്​ ഏതാനും കത്തികളും രണ്ട്​  പിസ്​റ്റലുകളും ലഭിച്ചതായി പൊലീസ്​  അറിയിച്ചു. അതിനിടെ സാ​യ്​​പോ​വിനെ വിവാദമായ  ഗ്വണ്ടാനമോ തടവറയിലേക്ക്​ അയക്കുന്നത്​  പരിഗണിക്കുകയാണെന്ന്​ ട്രംപ്​  പറഞ്ഞു.  എന്നാൽ, ഇതിനെ വിമർശിച്ച്​ ‘കൗൺസിൽ  ഒാൺ അമേരിക്കൻ ഇസ്​ലാമിക്​ റിലേഷൻസ്​’  (സി.എ.​െഎ.ആർ) തുടങ്ങിയ  സന്നദ്ധസംഘടനകൾ രംഗത്തുവന്നു.  അക്രമി മുസ്​ലിമാവു​േമ്പാൾ അക്രമ  സംഭവങ്ങ​േളാടുള്ള ട്രംപി​െൻറ പ്രതികരണം  അദ്ദേഹത്തി​​െൻറ ഇരട്ടത്താപ്പാണ്​  കാണിക്കുന്ന​തെന്ന്​ സി.എ.​െഎ.ആർ  വാക്താവ്​ ഇബ്രാഹിം ഹൂപ്പർ പറഞ്ഞു. നേരത്തെ, സാ​യ്​​പോ​വിന്​ വധശിക്ഷ  നൽകണമെന്ന്​  ട്രംപ്​ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാഷ്​ട്രങ്ങൾ ചൊവ്വാഴ്​ചത്തെ ആക്രമണത്തെ അപലപിച്ചിരുന്നു.ഒ രു വർഷം മു​േമ്പ ആക്രമണത്തിന്​ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇയാൾ പൊലീസിനോടു പറഞ്ഞു. അതേസമയം  ന്യൂയോർക്​ സംസ്​ഥാനത്ത്​  വധശിക്ഷ റദ്ദാക്കിയതാണ്​. ഇയാൾക്ക്​ വധശിക്ഷ നൽകണമെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorist attacknew yorkworld newsmalayalam newsFederal Charges
News Summary - New York Terrorist Attack: Suspect Hit With Federal Charges- World news
Next Story