Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ വംശജയെ...

ഇന്ത്യൻ വംശജയെ സ്വവർഗരതിക്കാരിയെന്ന്​ വിളിച്ച്​ ആക്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഇന്ത്യൻ വംശജയെ സ്വവർഗരതിക്കാരിയെന്ന്​ വിളിച്ച്​ ആക്രമിച്ചയാൾ അറസ്​റ്റിൽ
cancel

ന്യൂയോർക്ക്​: ഇന്ത്യൻ വംശജയായ യുവതിയെ സ്വവർഗരതിക്കാരിയെന്ന്​ വിളിച്ച് അധിക്ഷേപിക്കുകയും​ ആക്രമിക്കുകയു ം ചെയ്​തയാളെ ന്യുയോർക്കിൽ അറസ്​റ്റ്​ ചെയ്​തു. അല്ലാഷീദ്​ അല്ലാഹ് ​(54) ആണ്​ അറസ്​റ്റിലായത്​. അവ്​നീത്​ കൗർ (20)​ ആ ണ്​ ന്യുയോർക്ക്​ സിറ്റിയിലെ ക്വീൻസ്​ ബോറോ സബ്​വേ ട്രെയിനിൽ കഴിഞ്ഞ മാസം ആക്രമണം ഇരയായത്​.

മാൻഹാട്ടനിലെ സബ്​ വേ ട്രെയിനിൽ യാ​ത്ര ചെയ്യവെ കൗറുമായി വാഗ്​​വാദത്തിലേർപ്പെട്ട അല്ലാഷീദ്​ അല്ലാഹ്​ യുവതിക്കെതിരെ ലൈംഗിക ചുവയോടെയുള്ള പദപ്രയോഗം നടത്തുകയായിരുന്നു.

കൗറും സുഹൃത്തും നടന്നു പോ​കുമ്പോൾ ഇരുവരേയും സ്വവർഗരതിക്കാരെന്ന്​ ആരോപിച്ച്​ ഇയാൾ പിന്തുടരുകയും കൗറി​​​​െൻറ തലമുടി പിടിച്ചു വലിച്ച്​ അവരെ നിലത്ത് വീഴ്​ത്തുകയും ചെയ്​തു. ഇതിനിടെ സമീപത്തുള്ള ഒരു ദണ്ഡിൽ തലയുടെയും കഴുത്തിന്‍റെയും പിൻഭാഗം ഇടിച്ച് ന​െട്ടല്ലിന്​​ പരിക്കേറ്റ കൗറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yorkworld newssexual assaultassaultmalayalam newshomophobic slurs
News Summary - New York man used homophobic slurs, assaulted Indian-origin woman in subway -world news
Next Story