കൂര്‍ക്കംവലി സഹിക്കാന്‍ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമര്‍ത്തി കൊലപ്പെടുത്തി
text_fields
ന്യൂയോര്‍ക്ക്: കൂര്‍ക്കംവലി അഹനീയമായതിനെ തുടർന്ന് വൃദ്ധയെ സഹായി കൊലപ്പെടുത്തി. 92 കാരിയായ വെറോനിക്കാ ഇവിൻസിനെയാണ് കൂർക്കം വലി ശല്യത്തിെൻറ പേരിൽ കെയർടേക്കറായ എൻറിക്ക് ലീവ (47)കൊലപ്പെടുത്തിയത്. ഇവിൻസിെൻറ മുഖത്ത് തലയിണ അമർത്തിയാണ് കൊലപ്പെടുത്തിയത്.
ന്യൂയോര്‍ക്ക് സുല്ലിവാന് സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെൻറിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കൃത്യം നടത്തിയ ശേഷം എൻറിക് പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ വയോധികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തി എൻറിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്മെൻറിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കാ ഇവിൻസിെൻറ മകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് അർബുദത്തെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് സഹായിയായ എൻറിക് സ്ഥിരമായി ഇവരുടെ അപ്പാർട്ട്മെൻറിൽ താമസമാക്കുകയായിരുന്നു.
