അമേരിക്കൻ മലയാളികൾക്ക് പുതിയ കൂട്ടായ്മ
text_fieldsവാഷിങ്ടൺ: കാനഡയിലെയും അമേരിക്കയിലെയും മലയാളി മുസ്ലിങ്ങൾക്ക് പുതിയ ദേശീയ കൂട്ടായ്മ നിലവിൽ വരുന്നു. കഴിഞ്ഞ ഏതാനും വർഷമായി വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വിവിധ കൂട്ടായ്മകളാണ് പുതിയ സംരംഭത്തിന് പിന്നിൽ. നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (നൻമ) എന്ന പേരിൽ അറിയപ്പെടുന്ന സംഘടന വിവിധ പ്രൊഫഷണൽ, ഇമ്മിഗ്രെഷൻ, സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംരംഭമായിരിക്കുമെന്നു ബന്ധപ്പെട്ടവർ വാർത്തകുറിപ്പിൽ അറിയിച്ചു.
ഈ അടുത്ത ശനിയാഴ്ച ഷിക്കാഗോയിൽ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി കൂട്ടായ്മയിൽ സംഘടനാ നേതൃത്വത്തെ പ്രഖ്യാപിക്കും. നോർത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിന് പുതിയ ദിശാബോധം നൽകാനും മറ്റു ഇന്ത്യൻ, മലയാളി സംഘടനകളുമായി ഊഷ്മള ബന്ധം സൃഷ്ടിക്കാനും പുതിയ നേതൃത്വത്തിന് കഴിയുമെന്നും സംഘടനയുടെ മീഡിയ & കമ്മ്യൂണിക്കേഷൻസ് വിഭാഗം മാധ്യമങ്ങൾക്കയച്ച കുറിപ്പിൽ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.