Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതെരച്ചിലിനൊടുവിൽ നയാ...

തെരച്ചിലിനൊടുവിൽ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Naya-Rivera.jpg
cancel

ലോസ് ആഞ്ചലസ്: ആറ് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിൽ നടിയും ​ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. സതേൺ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം തടാകത്തിൽ ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. സംഭവം ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം. 

ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാനാണ് സാധ്യത. മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ റിവേരക്ക് രക്ഷിക്കാനായില്ല. തടാകത്തിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. 

ദന്ത പരിശോധന നടത്തയതിൽ നിന്നും ലഭിച്ച മൃതദേഹം റിവേരയുടേതു തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

ഈ മാസം 8ന് ഉച്ചക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന്‍റെ തീരത്തെത്തി ബോട്ട് വാടകക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടത്. അമ്മയെ വെള്ളത്തില്‍ കാണാതായെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. 

ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധരെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഹെലികോപ്ടറുകളും ഡ്രോണുകളും എത്തി തെരച്ചിൽ നടത്തിയിരുന്നു. 

മകനെ അച്ഛനൊപ്പം അന്ന് തന്നെ വിട്ടു. നടൻ റയാൻ ഡോർസേയാണ് റിവേരയുടെ ഭര്‍ത്താവ്. 2018ൽ ഇവർ വേർപിരിഞ്ഞു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത ഗ്ലീ എന്ന ഷോയാണ് റിവേരയെ പ്രസിദ്ധയാക്കിയത്.  2016ല്‍ സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world news
News Summary - Naya Rivera's Body Found in Piru Lake- World news
Next Story