Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​റ്റീവ്​ ബാനണിനെ...

സ്​റ്റീവ്​ ബാനണിനെ ട്രംപ്​ പുറത്താക്കി

text_fields
bookmark_border
സ്​റ്റീവ്​ ബാനണിനെ ട്രംപ്​ പുറത്താക്കി
cancel

വാഷിങ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷാസമിതിയിൽനിന്ന് സ്റ്റീവ് ബാനണിനെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നീക്കി. തീവ്ര വലതുപക്ഷ നിലപാടുള്ള ബ്രെയ്റ്റ്ബാർട് വെബ്സൈറ്റി​െൻറ മേധാവി സ്ഥാനത്തുനിന്ന്, ട്രംപ് സ്വന്തം ഇഷ്ടപ്രകാരമാണ് ബാനണിനെ മുഖ്യ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായി നിയമിച്ചത്. ബാനണി​െൻറ നിയമനം തുടക്കത്തിൽതന്നെ വൻ വിവാദം ഉയർത്തിയിരുന്നു. വൈറ്റ്ഹൗസി​െൻറ നിർണായക പ്രതിരോധ, വിേദശ, സുരക്ഷ നയങ്ങളിൽ രാഷ്ട്രീയം കുത്തിവെക്കുന്നതാണ് ബാനണി​െൻറ നിയമനമെന്നായിരുന്നു വിമർശനം.

ട്രംപിനെ അധികാരത്തിലെത്തിച്ച ആഗോളീകരണ വിരുദ്ധ-ദേശീയതവാദ നയത്തി​െൻറ വക്താവായാണ് ബാനൺ അറിയപ്പെടുന്നത്. ദേശീയ സുരക്ഷ സമിതിയിൽ പതിവായി പെങ്കടുക്കുന്നവരുടെ കൂട്ടത്തിൽനിന്ന് ബാനണിനെ നീക്കിയതായാണ് ബുധനാഴ്ച പുറത്തിറങ്ങിയ പ്രസിഡൻറി​െൻറ ഒാഫിസിൽനിന്നുള്ള ഉത്തരവിൽ പറയുന്നത്. ട്രംപുമായി ഏറ്റവും അടുപ്പം പുലർത്തിയ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ബാനൺ.  സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല നൽകുന്നതിന് ഉദ്യോഗസ്ഥരുടെ വകുപ്പുകൾ മാറ്റുന്നതി​െൻറ ഭാഗമായാണ് നടപടിയെന്നും ബാനണിനെ നീക്കിയത് ഒരുതരത്തിലും  തരംതാഴ്ത്തലല്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Steve BannonNational Security Council
News Summary - National Security Council shake-up: Bannon out, Rick Perry in
Next Story