ചൊവ്വയിൽ ആദ്യം കാലുകുത്തുക വനിതയെന്ന് നാസ
text_fieldsവാഷിങ്ടൺ: ചൊവ്വയിൽ കാലുകുത്തുന്ന ആദ്യ മനുഷ്യൻ വനിതയാകുമെന്ന് നാസ. യു.എസ് ബഹിരാകാശ ഏജൻസിയുടെ ചൊവ്വാദൗത്യങ്ങളിൽ മുന്നിലുള്ളത് സ്ത്രീകളാണെന്നും എന്നാൽ, ആരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും നാസ മേധാവി ജിം ബ്രൈഡൻസ്റ്റീൻ പറഞ്ഞു. ചന്ദ്രനിലേക്ക് നാസയുടെ ഇനിയുള്ള ദൗത്യങ്ങളിൽ പ്രഥമ പരിഗണന സ്ത്രീകൾക്കായിരിക്കും. ചൊവ്വയിലേക്കും സമാന പദ്ധതികളാണ് പരിഗണനയിലുള്ളത്- റേഡിയോ ടോക്ഷോയിൽ ബ്രൈഡൻസ്റ്റീൻ അഭിപ്രായപ്പെട്ടു. ഇൗ മാസാവസാനം സ്ത്രീകൾ മാത്രം പെങ്കടുക്കുന്ന ബഹിരാകാശ ദൗത്യം നാസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആനി മക്ൈക്ലൻ, ക്രിസ്റ്റീന കോച്ച് എന്നിവരാകും ബഹിരാകാശത്തേക്ക് പുറപ്പെടുക.
