Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ധ​നം തീ​ർ​ന്നു;...

ഇ​ന്ധ​നം തീ​ർ​ന്നു; നാ​സ​യു​ടെ ഡോ​ൺ ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ധ​നം തീ​ർ​ന്നു; നാ​സ​യു​ടെ  ഡോ​ൺ ദൗ​ത്യം അ​വ​സാ​നി​പ്പി​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: കു​ള്ള​ന്‍ ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നാ​സ വി​ക്ഷേ​പി​ച്ച ബ​ഹി​രാ​കാ​ശ പേ​ട​ കം ഡോ​ണ്‍ ഇ​ന്ധ​നം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. നീ​ണ്ട 11 വ​ര്‍ഷ​ത്തെ സേ​വ​ന​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ഡോ​ണി​​​െൻറ ച​രി​ത്ര​ദൗ​ത്യം അ​വ​സാ​നി​ക്കു​ന്ന​ത്. ഡീ​പ് സ്‌​പെ​യ്‌​സ് നെ​റ്റ്‌​വ​ര്‍ക്കു​മാ​യു​ള്ള സ​മ്പ​ര്‍ക്കം ഡോ​ണി​നു ന​ഷ്​​ട​പ്പെ​ട്ട​താ​യി നാ​സ സ്ഥി​രീ​ക​രി​ച്ചു.

‘‘ഞ​ങ്ങ​ള്‍ ഡോ​ണ്‍ ദൗ​ത്യ​ത്തി​​​െൻറ അ​ന്ത്യം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പേ​ട​കം ന​മു​ക്ക് ത​ന്ന നി​ർ​ണാ​യ​ക ശാ​സ്ത്ര​സ​ത്യ​ങ്ങ​ൾ, ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ, പേ​ട​ക​ത്തി​​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ശാ​സ്ത്ര​ജ്ഞ​ര്‍, എ​ല്ലാം ഞ​ങ്ങ​ളി​ന്ന് ആ​ഘോ​ഷി​ക്കു​ക​യാ​ണ്’’ -നാ​സ പ​റ​ഞ്ഞു.

കു​ള്ള​ന്‍ ഗ്ര​ഹ​ങ്ങ​ളാ​യ വെ​സ്​​റ്റ​യി​ല്‍നി​ന്നും സി​റീ​സി​ല്‍നി​ന്നും ഡോ​ണ്‍ അ​യ​ച്ചു​ത​ന്ന ചി​ത്ര​ങ്ങ​ള്‍ ആ​കാ​ശ​ഗം​ഗ​യു​ടെ ച​രി​ത്ര​വും പ​രി​ണാ​മ​വും മ​ന​സ്സി​ലാ​ക്കു​ന്ന​തി​ല്‍ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ നാ​സ അ​റി​യി​ച്ചു. 2007ല്‍ ​വി​ക്ഷേ​പി​ച്ച പേ​ട​കം ഇ​തു​വ​രെ 690 കോ​ടി കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ചു. 2015ല്‍ ​സൗ​ര​യൂ​ഥ​ത്തി​ല്‍ ചൊ​വ്വ​ക്കും വ്യാ​ഴ​ത്തി​നു​മി​ട​ക്കു​ള്ള ‘അ​സ്​​റ്റ​റോ​യ്ഡ് ബെ​ല്‍റ്റി’​ലെ കു​ള്ള​ൻ ഗ്ര​ഹ​ത്തി​ലെ​ത്തി​യ ഡോ​ണ്‍ അ​വി​ടെ​യെ​ത്തു​ന്ന ആ​ദ്യ​ത്തെ മ​നു​ഷ്യ​നി​ർ​മി​ത പേ​ട​ക​മാ​യി മാ​റി. 2011 മു​ത​ല്‍ 2012 വ​രെ ഡോ​ണ്‍ പേ​ട​കം ക്ഷു​ദ്ര​ഗ്ര​ഹ​മാ​യ വെ​സ്​​റ്റ​യെ ചു​റ്റി നി​രീ​ക്ഷി​ച്ചി​രു​ന്നു.

അ​സ്​​റ്റ​റോ​യ്​​ഡ്​ ബെ​ൽ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ​സ്​​തു​ക്ക​ളാ​ണ്​ സി​റീ​സും വെ​സ്​​റ്റ​യും. ഹൈ​ഡ്രാ​സി​ൻ ഇ​ന്ധ​നം തീ​ർ​ന്ന​തു​മൂ​ലം ചൊ​വ്വാ​ഴ്​​ച നാ​സ​യു​ടെ ടെ​ലി​സ്​​കോ​പ്​ ആ​യ കെ​പ്ല​റും സേ​വ​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasaworld newsfuelDawn asteroid mission
News Summary - NASA’s Dawn asteroid mission ends as fuel runs out- World news
Next Story