Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി മഹാനായ വ്യക്തി;​...

മോദി മഹാനായ വ്യക്തി;​ ആശംസകളുമായി ട്രംപ്​

text_fields
bookmark_border
modi-and-trump
cancel

വാഷിങ്​ടൺ: ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ബഹുഭൂരിപക്ഷത്തോടെ വിജയിച്ച​ സാഹചര്യത്തിൽ വീണ്ട​​ും പ്രധ ാനമന്ത്രിയാവാനൊരുങ്ങു​ന്ന നരേന്ദ്രമോദിക്ക്​ ആശംസകളുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ട്വിറ്ററില ൂടെയാണ്​ ട്രംപ്​ മോദിക്ക്​ ആശംസകൾ നേർന്നത്​. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാർ ഭാഗ്യവാ ൻമാരാണെന്ന്​ ട്രംപ്​ അഭിപ്രായപ്പെട്ടു.

‘‘നരേന്ദ്രമോദിയുമായി സംസാരിച്ചു. മഹത്തായ രാഷ്​ട്രീയ വിജയത്തിന്​ ആശംസ അർപ്പിച്ചു. അദ്ദേഹം ഒരു മഹാനായ വ്യക്തിയും ഇന്ത്യൻ ജനതയുടെ നേതാവുമാണ്​. അദ്ദേഹത്തെ ലഭിച്ച അവർ ഭാഗ്യവാൻമാരാണ്​.’’ ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പ്​ ഫലം വന്ന വ്യാഴാഴ്​ചയും വിവിധ ലോകനേതാക്കൾക്കൊപ്പം ട്രംപ്​ ട്വിറ്ററിലൂടെ മോദിക്ക്​ ആശംസകൾ നേർന്നിരുന്നു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്​ ഇന്ത്യയിലെ തെരഞ്ഞെടുപ്പെന്നും അത്​ ലോകത്താകമാനമുള്ള വ്യക്തികൾക്കും ജനാധിപത്യത്തിനും പ്രചോദനമാണെന്നും യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​െൻറ്​ വക്താവ്​ മോർഗൻ ഒർട്ടാഗസ്​ ​പ്രസ്​താവനയിൽ പറഞ്ഞു.

ഇന്ത്യയുമായി നിലവിലുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും തീവ്രവാദത്തിനെതിരായ ​പോരാട്ടവും തുടരാൻ സാധിക്ക​ുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiusworld newsmalayalam newsDonald Trump
News Summary - Narendra is a great man, says Donald Trump -world news
Next Story