വാഷിങ്ടണ്‍: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സിന്‍റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഡയറക്ടര്‍ ബോര്‍ഡ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് യു.എ. നസീര്‍ അധ്യക്ഷത വഹിച്ചു.
ഭരണസമിതി ഉപാധ്യക്ഷനായിരുന്ന റഷീദ് കെ. മുഹമ്മദിന്‍റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ചെയര്‍മാന്‍ സമദ് പൊന്നേരി സ്വാഗതം പറഞ്ഞു. കൊറോണാ ഭീതിക്കിടെ നടക്കുന്ന ചടങ്ങ് ആഘോഷമായിട്ടല്ല പകരം സമൂഹ നന്മക്കും സാഹോദര്യത്തിലുമൂന്നിയ സംഘടനയുടെ പ്രവര്‍ത്തന തുടര്‍ച്ച സാധ്യമാക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി മഹ്ബൂബ് കിഴക്കേപ്പുര പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ നിയാസ് അഹമ്മദും ജോ. ട്രഷറര്‍ അജിത് കാരേടെത്തും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭരണഘടനാ ചട്ടങ്ങളും ഭേദഗതികളും റഷീദ് കെ. മുഹമ്മദ് അവതരിപ്പിച്ചു. ശഹീന്‍ അബ്ദുല്‍ ജബ്ബാര്‍, ഡോ. മൊയ്തീന്‍ മൂപ്പന്‍, നിറാര്‍ ബഷീര്‍, സജീബ് കോയ എന്നിവര്‍ സംസാരിച്ചു.

പുതിയ പ്രസിഡന്‍റുമാരായ ഉമര്‍ സിനാഫ് (അമേരിക്ക), ടി.പി. മുസ്തഫ (കാനഡ) എന്നിവരും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
'നന്മ'യുെട ഭാരവാഹികളായി അമേരിക്കന്‍ ചാപ്റ്ററില്‍- ഫൈസല്‍ പൊന്നമ്പത്ത് (ചാരിറ്റി ലീഡ്), ശഫീഖ് അബൂബക്കര്‍ (സിവിക് ലീഡ്), മുഹമ്മദ് മുനീര്‍ (എജുക്കേഷന്‍ ലീഡ്), അബ്ദുല്‍ റഷീദ് (ഫെയ്ത്ത് ആൻഡ് ഫാമിലി ലീഡ്) എന്നിവരും കനഡയില്‍ അന്‍സാരി മുഹമ്മദ് (ചാരിറ്റി ലീഡ്), എം.കെ. അന്‍സാര്‍ (സിവിക് ലീഡ്), ഷാജില്‍ കുഞ്ഞുമോന്‍ (ഫെയ്ത്ത് ആന്‍ഡ് ഫാമിലി ലീഡ്), അര്‍ഷദ് സലാം (ഇന്‍റര്‍ ഫെയ്ത്ത് ലീഡ്), കെ.വി. ശിഹാബ് (ഇന്‍ഫ്രാസ്ട്രക്ചറല്‍ സപ്പോര്‍ട്ട് ലീഡ്), ലുബ്‌ന ഇര്‍ഫാസ് (ട്രാവല്‍ ക്ലബ് ലീഡ്) എന്നിവരും ചുമതലയേറ്റു.

