Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമധ്യസ്ഥരെ പരിഗണിക്കണം;...

മധ്യസ്ഥരെ പരിഗണിക്കണം; ഇന്ത്യ-ചൈന വിഷയത്തിൽ യു.എൻ

text_fields
bookmark_border
മധ്യസ്ഥരെ പരിഗണിക്കണം; ഇന്ത്യ-ചൈന വിഷയത്തിൽ യു.എൻ
cancel

ന്യൂയോർക്​: ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് അറിയിച്ചതിന്​ പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്​ട്ര സംഘടന. ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന്​ യു.എൻ നിർദേശിച്ചു. കാര്യങ്ങൾ സംഘർഷത്തിലേക്ക്​ നീങ്ങുന്ന തരത്തിലുള്ള യാതൊരു നടപടിയും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസിൻെറ വക്​താവ്​ സ്റ്റീഫൻ ഡുജാറിക്​ മുന്നറിയിപ്പ്​ നൽകി. 

ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം. ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം. അക്കാര്യത്തിൽ യു.എൻ ഇടപെടില്ലെന്നും അവർ അറിയിച്ചു.

അമേരിക്കയുടെ മധ്യസ്ഥതാ വാഗ്​ദാനം ചൈന നിരസിക്കുകയും ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ അറിയിക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ തവണയും അതിർത്തി തർക്കമുണ്ടായപ്പോൾ ചെന്നൈയിലും വുഹാനിലും നടത്തിയ ചർച്ചകളിലൂടെയാണ്​ അത്​ പരിഹരിച്ചത്​. ഇരു രാജ്യങ്ങളും യു.എസിനെ കരുതിയിരിക്കണമെന്നും ചൈന മുന്നറിയിപ്പ്​ നൽകുന്നു. മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ്​ യു.എസ്​ ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinamalayalam newsindia newsborder issue
News Summary - N Urges China, India to Avoid Any Action That Increases Tension at LAC-world news
Next Story