ഗുവാം ആക്രമിച്ചാൽ ഉത്തരകൊറിയ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയുെട അധികാര പരിധിയിലുള്ള ഗുവാമിൽ കൈവെച്ചാൽ ഉത്തരകൊറിയ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയക്കുമേൽ കൂടുതൽ നിയന്ത്രണങ്ങൾ െകാണ്ടുവരുെമന്നും ട്രംപ് പറഞ്ഞു. നിലവിലെ ഗുരുതരമായ സാഹചര്യത്തെ കുറിച്ച് ചൈനീസ് പ്രസിഡൻറ് ഷീ ജിങ്ങ് പിങ്ങുമായി സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസിെൻറ അധികാരപ്രിധിയിലുള്ള ഗുവാമിനു സമീപത്തേക്ക് മിസൈലുകൾ അയക്കാൻ ഉത്തരകൊറിയ പദ്ധതിയിട്ടിരുന്നു.
‘ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാൽ സൈനികപ്രതിവിധി സജ്ജമാണ്. കിം ജോങ് ഉൻ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’ എന്നും ട്രംപ് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇൗ വാക്കുകൾ ഉത്തരകൊറിയ കൃത്യമായി തെന്ന മനസിലാക്കിയിരിക്കുെമന്ന് കരുതുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. താൻ എന്താണോ ഉദ്ദേശിച്ചത് അതുതന്നെയാണ് പറഞ്ഞത്. അവ മനസിലാക്കാൻ ഏറ്റവും എളുപ്പമാണെന്നും ട്രംപ് പറഞ്ഞു.
കൊറിയയുെടയും യു.എസിെൻറയും പരസ്പര ഭീഷണികൾ ഭയെപ്പടുത്തുന്നതാണെന്ന് റഷ്യയും ഇരു രാജ്യങ്ങളും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണെമന്ന് ൈചനയും മുന്നറിയിപ്പ് നൽകി.
