Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രദര്‍ഹുഡിനെ ഭീകര...

ബ്രദര്‍ഹുഡിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ട്രംപിന്‍െറ നീക്കം

text_fields
bookmark_border
ബ്രദര്‍ഹുഡിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ ട്രംപിന്‍െറ നീക്കം
cancel

വാഷിങ്ടണ്‍: ഇറാനിലെ റെവലൂഷനറി ഗാര്‍ഡ് കോറിനെയും (ഐ.ആര്‍.ജി.സി) ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിനെയും വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്.  വിഷയത്തില്‍ വൈറ്റ്ഹൗസില്‍ ചര്‍ച്ച നടന്നതായും ന്യൂയോര്‍ക് ടൈംസും റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഭീകരസംഘടനകളായി കണക്കാക്കുന്ന ഹിസ്ബുല്ല, ഹമാസ്, അല്‍ഖാഇദ തുടങ്ങിയവയുടെ  പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്.

ഇറാന്‍ വിപ്ളവ ഗാര്‍ഡുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വൈറ്റ്ഹൗസ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെങ്കിലും ബ്രദര്‍ഹുഡിന്‍െറ കാര്യത്തില്‍ ഭിന്നതയുണ്ട്.  ട്രംപിന്‍െറ ഉപദേശകന്‍ മൈക്കിള്‍ ഫ്ളിന്‍, സ്റ്റീഫന്‍ ബാനന്‍, സെബാസ്റ്റ്യന്‍ ഗോര്‍ക തുടങ്ങിയ ഉദ്യോഗസ്ഥര്‍ ബ്രദര്‍ഹുഡിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ശക്തമായി വാദിക്കുമ്പോള്‍, കുറച്ചുകൂടി ആലോചിച്ചു തീരുമാനമെടുക്കണമെന്നാണ് വിദേശകാര്യ-പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഏഴു മുസ് ലിം രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ തീരുമാനം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കരുതലോടെ നീങ്ങണമെന്നാണ് ഇവരുടെ നിര്‍ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - muslim brotherhood
Next Story