Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസഹയാത്രികന്‍െറ...

സഹയാത്രികന്‍െറ തലവെട്ടി കൊലപ്പെടുത്തിയ ആളെ വെറുതെവിട്ടു

text_fields
bookmark_border
സഹയാത്രികന്‍െറ തലവെട്ടി കൊലപ്പെടുത്തിയ ആളെ വെറുതെവിട്ടു
cancel

ഓട്ടവ: കാനഡയില്‍ ബസിലെ സഹയാത്രക്കാരന്‍െറ തലവെട്ടി കൊലപ്പെടുത്തിയ കേസില്‍ വില്‍ ബേക്കറിനെ വെറുതെ വിട്ടു. ബേക്കറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തെളിഞ്ഞതിനാലാണ് ശിക്ഷ റദ്ദാക്കിയത്. ബേക്കര്‍ മാനസികരോഗിയാണെന്നും അതിനാല്‍ കുറ്റകൃത്യത്തിന്‍െറ ഉത്തരവാദിത്തം ഇയാളില്‍ ചുമത്താന്‍ കഴിയില്ളെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ബേക്കല്‍ വര്‍ഷങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ എല്ലാവിധ നിരീക്ഷണങ്ങളില്‍നിന്നും സ്വതന്ത്രനാക്കുന്നതായി മാനിടോബാ ക്രിമിനല്‍ കോഡ് റിവ്യൂ ബോര്‍ഡ് അറിയിച്ചു.

എന്നാല്‍, ബേക്കര്‍ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിയില്ളെന്ന് വിധിക്കെതിരെ ബേക്കറിന്‍െറ മാതാവ് കരോള്‍ ഡി ഡെല്ലി പ്രതികരിച്ചിരുന്നു. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ടിം മക്ലീന്‍ എന്ന അപരിചിതനെ കാരണം കൂടാതെ ബേക്കര്‍ കൊലപ്പെടുത്തുകയായിരുന്നു. 2001ല്‍ ചൈനയില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയതാണ് ബേക്കറും കുടുംബവും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - murder case
Next Story