അമേരിക്കൻ സ്ത്രീവിമോചക ഷെയ്ല മിഷേൽസ് അന്തരിച്ചു
text_fieldsന്യൂയോർക് സിറ്റി: സ്ത്രീകളുടെ പേരുകളുടെ തുടക്കത്തിൽ ‘Ms’ എന്ന അഭിസംേബാധന പ്രയോഗത്തിൽകൊണ്ടുവന്ന വിഖ്യാത അമേരിക്കൻ സ്ത്രീവിമോചക ഷെയ്ല മിഷേൽസ് അന്തരിച്ചു. 78 വയസ്സായിരുന്നു. മിസൂറിയിലെ സെൻറ് ലൂയിസിൽ ജനിച്ച ഷെയ്ലയുടെ കുട്ടിക്കാലം ന്യൂയോർക് സിറ്റിയിൽ ആയിരുന്നു. വിവാഹിതരാവാതെ ഒന്നിച്ചുജീവിച്ചവരുടെ മകളായിരുന്നു ഷെയ്ല. ജീവിതത്തിലുടനീളം സ്ത്രീവിേമാചനത്തിനായി നിലകൊണ്ട അവർ ഒരു ബൈബ്ൾ പണ്ഡിതയും ആയിരുന്നു. ജീവിതത്തിെൻറ അവസാനഘട്ടത്തിൽ പൗരാവകാശസംഘങ്ങളിൽ നിന്ന് കേട്ടറിഞ്ഞ ചരിത്രങ്ങൾ ശേഖരിച്ച് പകർത്തിയിരുന്നു. വൈവിധ്യമാർന്ന ജീവിതാനുഭവങ്ങൾ ഉള്ള വ്യക്തികൂടിയായിരുന്നു. മാധ്യമമേഖല തൊട്ട് ജാപ്പനീസ് റസ്റ്റാറൻറ് നടത്തിപ്പുകാരിയായി വരെ അവർ മാറി. തെൻറ ഇഷ്ടപ്പെട്ട ജോലി ന്യൂയോർക് നഗരത്തിൽ ടാക്സി ഡ്രൈവർ ആവുക എന്നതാണെന്ന് അവർ ഒരിടത്ത് എഴുതി.
പുരുഷനെ കൂടാതെ തനിച്ച് ജീവിക്കുന്ന സ്ത്രീയെ വിശേഷിപ്പിക്കാൻ ഉള്ള ഒരു വാക്ക് താൻ അന്വേഷിച്ചുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് അവർ ന്യൂയോർക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ ജീവിച്ചത് അച്ഛെൻറയോ ഭർത്താവിെൻറയോ കൂടെയല്ലായിരുന്നു. തന്നെ എന്തു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുകയെന്ന് സ്വയം ആലോചിക്കുമായിരുെന്നന്നും അവർ പറഞ്ഞു. ‘Mrs’ ‘Miss’ എന്നിവയെ േപാലെ ‘Ms’ എന്നത് ഒരാളുടെ വൈവാഹിക അവസ്ഥയെ കുറിക്കാൻ ഉള്ളതല്ലെന്നും ഷെയ്ല പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
