വിഡ്ഢിയാവരുത്, സാമർഥ്യക്കാരനും–ഉർദുഗാന് ട്രംപിെൻറ മുന്നറിയിപ്പ്
text_fieldsഅങ്കാറ: വടക്കൻ സിറിയയിലെ കുർദുകൾക്കുനേരെ ആക്രമണം തുടരുന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അ തിസമർഥനാവാനും വിഡ്ഢിയാകാനും ശ്രമിക്കരുതെന്നാണ് ട്രംപ് ഉർദുഗാന് മുന്നറിയിപ്പ് നൽകിയത്. ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈറ്റ്ഹൗസ് തുർക്കിക്കും കുർദുകൾക്കും കത്തുകളയിച്ചിരുന്നു.
‘നമുക്ക് നല്ല രീതിയിൽ മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതില്‍ നിങ്ങള്‍ ഉത്തരവാദിത്തമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകര്‍ത്തതില്‍ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല’-ട്രംപ് കത്തിൽ സൂചിപ്പിച്ചു. മനുഷ്യത്വപരമായും നീതിയുക്തമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍, ചരിത്രം പിന്നീട് അനുകൂലമായി വിധിയെഴുതും.
നല്ല കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് എതിരായി ഭവിക്കും. വലിയ കാര്‍ക്കശ്യക്കാരനാവാന്‍ നോക്കരുത്. പരമ വിഡ്ഢിയാവാനും നില്‍ക്കരുത്. -ഇതായിരുന്നു കത്തിലെ സാരാംശം. കുർദുകൾ നേതൃത്വം നൽകുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് മേധാവി കൊബാനി അബ്ദിക്കും ട്രംപ് കത്തയച്ചു.
