Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്​ഡൗണിൽ മദ്യം...

ലോക്​ഡൗണിൽ മദ്യം കിട്ടാനില്ല; മെക്​സിക്കോയിൽ വ്യാജമദ്യം കഴിച്ച്​ മരിച്ചത്​ 70ലേറെ പേർ

text_fields
bookmark_border
Tainted-Alcohol-Cases
cancel

മെക്സിക്കോ സിറ്റി: കോവിഡ്​ 19 വൈറസ്​ വ്യാപനം തടയാനുള്ള കഠിനശ്രമങ്ങൾക്കിടെ അമേരിക്കയുടെ അയൽരാജ്യമായ മെക്​സിക്കോയിൽ വ്യാജമദ്യ മരണങ്ങളുടെ എണ്ണം പെരുകുന്നു​. ഏപ്രിൽ അവസാനം മുതൽ ഇന്നുവരെ രാജ്യത്ത്​ വ്യാജമദ്യം കഴിച്ച് 70ലേറെ പേരാണ്​ മരിച്ചത്​. ജനങ്ങൾ തിങ്ങിപാർക്കുന്ന നഗരങ്ങളായ പ്യൂബ്‌ല മോറെലോസ്​ എന്നിവിടങ്ങളിൽ മാത്രമായി 40ലേറെ പേർക്കാണ്​ വ്യാജമദ്യം കഴിച്ച് ജീവൻ നഷ്​ടമായത്. നഗരങ്ങളിൽ അധികൃതർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്​.

വൈറസ്​ പടരുന്നത്​ തടയുന്നതിനായി മെക്​സിക്കോയിലെ പല സംസ്ഥാനങ്ങളിലും മദ്യവില്പന കർശനമായി നിരോധിച്ചിരിക്കുകയാണ്. മെക്സിക്കൻ സർക്കാർ മദ്യവില്പന അവശ്യസേവനമല്ലെന്ന് അറിയിക്കുകയും ചെയ്​തിരുന്നു. പിന്നാലെ കരിഞ്ചന്തയിലുൾപ്പെടെ വ്യാജമദ്യ വിപണി ശക്തി പ്രാപിക്കുകയായിരുന്നു. 

പ്യൂബ്‌ലയിലെ ചികോൺകോട്‌ല ഗ്രാമത്തിലാണ് വ്യാജമദ്യ മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൗ പ്രദേശത്ത്​ നടന്ന ശവസംസ്​കാര ചടങ്ങിൽ പ​െങ്കടുത്ത നിരവധിയാളുകൾ വ്യാജമദ്യം കഴിച്ചിരുന്നതായി പ്യൂബ്​ല സ്റ്റേറ്റ്​ ഇൻറീരിയൻ സെക്രട്ടറി ഡേവിഡ്​ മ​െൻറസ്​ പറഞ്ഞു. 

കാപ്പി, മുളക്, തക്കാളി കൃഷികളിൽ ഏർപ്പെട്ടിരുന്ന ജനങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്ത് ഇതേവരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാലിസ്കോയിൽ 28ലേറെ പേർ വ്യാജമദ്യം കഴിച്ച് മരിച്ചെന്നും അധികൃതർ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicocovid 19lockdownTainted Alcohol
News Summary - more than 70 Died in Mexico's Latest Surge of Tainted Alcohol Cases-world news
Next Story