രണ്ട് ലക്ഷത്തിലേറെ ഇന്ത്യക്കാർ ഗ്രീൻ കാർഡിനുള്ള കാത്തിരിപ്പിലെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: യു.എസിൽ നിയമപരമായ സ്ഥിര താമസത്തിനും കുടുംബ-സ്പോൺസർ വിഭാഗങ്ങളിലുള്ള ഗ്രീൻ കാർഡിനുമായി കാത്തിരി ക്കുന്നത് 40 ലക്ഷം പേർ. ഇതിൽ 2,27,000 ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. മെക്സിക്കോയിൽ നിന്ന് 15 ലക്ഷം ആളുകളും ച ൈനയിൽ നിന്ന് 1,80,000 പേരും ഇത്തരത്തിൽ ഗ്രീൻ കാർഡിനു വേണ്ടി കാത്തിരിക്കുന്നവരായുണ്ട്.
ഭൂരിഭാഗവും യു.എസ് പൗര ൻമാരുടെ കൂടപ്പിറപ്പുകൾക്കുള്ള കുടുംബ-സ്പോൺസർ വിഭാഗത്തിലെ ഗ്രീൻ കാർഡിനുള്ള പട്ടികയിലാണ്. കുടുംബാംഗങ്ങൾ വഴിയുള്ള ഗ്രീൻ കാർഡിനാണ് ഭൂരിഭാഗം ഇന്ത്യക്കാരും അപേക്ഷിച്ചിട്ടുള്ളത്. 1,81,000ൽ അധികം അപേക്ഷകളാണ് ഇത്തരത്തിലുള്ളത്. ഇതിൽ 42000 അപേക്ഷകരും യു.എസ് പൗരൻമാരുടെ വിവാഹിതരായ മക്കളാണ്. 2500ലധികം അപേക്ഷകർ യു.എസ് പൗരൻമാരുടെ പങ്കാളികളും പ്രായപൂർത്തിയാവാത്ത കുട്ടികളുമാണ്.
നിലവിലെ യു.എസ് നിയമമനുസരിച്ച് സ്വന്തം പൗരൻമാർക്ക് കുടുംബാംഗങ്ങളെയോ രക്തബന്ധത്തിലുള്ളവരെയോ ഗ്രീൻ കാർഡിനു വേണ്ടിയോ നിയമപരമായ സ്ഥിര താമസത്തിനായോ സ്പോൺസർ ചെയ്യാം. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇൗ സംവിധാനത്തിന് എതിരാണ്.
ഇൗ സംവിധാനത്തെ കുടിയേറ്റത്തിെൻറ ചങ്ങല എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കുടുംബ-സ്പോൺസർ വിഭാഗത്തിലുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്നാണ് ട്രംപിെൻറ നയം. എന്നാൽ പ്രതിപക്ഷത്തിരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ഇൗ നീക്കത്തെ എതിർക്കുകയാണ്.