Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെക്സിക്കോയിൽ വൻ ഭൂചലനം: മരണം 248 ആയി

text_fields
bookmark_border
മെക്സിക്കോയിൽ വൻ ഭൂചലനം: മരണം 248 ആയി
cancel

മെക്സിക്കോ സിറ്റി: മെക്സിക്കൻ തലസ്ഥാന നഗരിയിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 248 ആയി. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻനാശ നഷ്ടമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


മെക്സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങൾ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി. പ്യൂബ്ല, മോറെലോസ്, മെക്സിക്കൊ സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആളാപായം മിക്ക റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.തലസ്ഥാന നഗരിയിൽ 27 കെട്ടിടങ്ങൾ തകർന്നു.


1985ൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ട  മെക്സിക്കോ സിറ്റിയിലുണ്ടായ ഭൂകമ്പത്തിന്റെ വാർഷിക പരിപാടികളിൽ നിരവധി പേർ പങ്കെടുക്കവേയാണ് വൻഭൂകമ്പം ഉണ്ടായത്. മെക്സിക്കോയിൽ ഭൂകമ്പങ്ങൾ തുടർച്ചായായി ഉണ്ടാകാറുണ്ട്. ഈ മാസമാദ്യം ഉണ്ടായ വൻ ഭൂചലനത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - More Than 138 Killed After 7.1 Magnitude Earthquake In Mexico - World news
Next Story