Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകരീബിയൻ ദ്വീപിൽ ഭീതി...

കരീബിയൻ ദ്വീപിൽ ഭീതി വിതച്ച്​ ഇർമ; യു.എസ് തീരത്തേക്ക് 

text_fields
bookmark_border
Irma
cancel

വാഷിങ്​ടൺ: കരീബിയൻ ഉപദ്വീപിൽ ഭീതി വിതച്ച്​ ഇർമ ചുഴലിക്കാറ്റ്​. അത്​​ലാൻറിക്കിലെ ഏറ്റവും ശക്​തിയേറിയ ഇൗ ചുഴലിക്കാറ്റ്​ കിഴക്കൻ മെക്​സിക്കൻ തീരം കടന്ന്​ നേരിട്ട്​ ബാർബുഡ ദ്വീപിലെത്തുമെന്നാണ്​ യു.എസ്​ കാലാവസ്​ഥ വിഭാഗത്തി​​െൻറ മുന്നറിയിപ്പ്​. കിഴക്കൻ മേഖലയിൽ ആളുകളെ ഒഴിപ്പിക്കുന്നത്​ തുടരുകയാണ്​. കനത്തമഴയെ തുടർന്ന്​ വൻമരങ്ങൾ കടപുഴകിയതായും വെള്ളപ്പൊക്കമുണ്ടായതായും റിപ്പോർട്ടുണ്ട്​. 

നാശനഷ്​ടങ്ങളെക്കുറിച്ച്​ വിലയിരുത്താൻ കാറ്റി​​െൻറ ശക്​തി കുറയുന്നതുവരെ കാത്തിരിക്കുകയാണ്​ അധികൃതർ. ഒാങ്കില ദ്വീപിലും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്​. പ്യൂർ​ടോ റികോയും ഹെയ്​തിയും ക്യൂബയും കടന്ന്​ യു.എസിലെ ​േഫാറിഡയിലെത്തുന്നതിനുമുമ്പ്​ ഇൗ മേഖലകളിൽ കാറ്റ്​ നാശം വിതച്ചതായും റിപ്പോർട്ടുണ്ട്​. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറിൽ ഏതാണ്ട് 295  കിലോമീറ്ററാണ്​ ഇർമയുടെ വേഗം.  

അത്​ലാൻറിക് കടലിൽ ശക്തിപ്രാപിച്ച ഇർമ ചുഴലിക്കൊടുങ്കാറ്റ്​ യു.എസ് തീരം ലക്ഷ്യമാക്കിയാണ്​  നീങ്ങുന്നത്. ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചിൽപെടുന്ന ഇർമ, യു.എസ് സംസ്ഥാനമായ ഫ്ലോറിഡയിൽ കനത്ത നാശം വിതക്കുമെന്നും മുന്നറിയിപ്പുണ്ട്​. അത്​ലാൻറിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് കാറ്റ്​ രൂപംകൊള്ളുന്നത്. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്ന്​ കാലാവസ്ഥ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsHurricaneIrmalandfallCaribbean islands
News Summary - Monster hurricane Irma makes first landfall in Caribbean islands-World News
Next Story