Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎണ്ണ കമ്പനി...

എണ്ണ കമ്പനി മേധാവികളുമായി മോദി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
oil-company
cancel

ഹൂസ്​റ്റൺ: അമേരിക്കയിലെ എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്​ച നടത്തി. ഹൂസ്​റ് റണിലെ സന്ദർശനത്തിനിടെയായിരുന്നു ചർച്ച. മോദിയുമായുള്ള കൂടിക്കാഴ്​ച സന്തോഷം പകരുന്നതായിരുന്നുവെന്ന്​ എമേഴ്​സൺ ഇലക്​ട്രിക്​ കമ്പനി മേധാവി മൈക്ക്​ ട്രയിൻ പ്രതികരിച്ചു. പൂണെയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും കൂടിക്കാഴ്​ചക്ക്​ ശേഷം അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ വ്യവസായ സൗഹൃദമാക്കാൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച നടപടികളെ കമ്പനികളുടെ മേധാവികൾ പ്രകീർത്തിച്ചുവെന്നാണ്​ റിപ്പോർട്ട്​. ഊർജ വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കിയതിലുള്ള സന്തോഷവും ഇവർ പ്രകടിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കായി കേന്ദ്രസർക്കാർ കൊണ്ടു വന്ന പരിഷ്​കാരങ്ങ​ൾക്കുള്ള പിന്തുണയും വ്യവസായികൾ അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 17 ഊർജ കമ്പനികളുടെ മേധാവികളാണ്​ കൂടികാഴ്​ചയിൽ പ​ങ്കെടുത്തത്​. ഇന്ത്യയുമായി വ്യാപാര ബന്ധം കാത്തു സൂക്ഷിക്കുന്ന കമ്പനികളാണ്​ ഇവയെല്ലാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CEOworld newsmalayalam newsOil company
News Summary - Modi meeting with oil company chief
Next Story