Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിസ്​ സൗത്ത്​ ആഫ്രിക്ക...

മിസ്​ സൗത്ത്​ ആഫ്രിക്ക വിശ്വസുന്ദരി

text_fields
bookmark_border
മിസ്​ സൗത്ത്​ ആഫ്രിക്ക വിശ്വസുന്ദരി
cancel

അറ്റ്​ലാൻറ: വിശ്വസുന്ദരി​ മത്സരത്തിൽ കിരീടണമണിഞ്ഞ്​ മിസ്​ സൗത്ത്​ ആഫ്രിക്ക സോസിബിനി തുൻസി. സൗത്ത്​ ആഫ്രിക്കയിലെ സോളോയിൽ നിന്നുള്ള 26 കാരിയായ തുൻസി ജെൻഡർ ആക്​റ്റിവിസ്​റ്റാണ്​. ജോർജിയയിലെ അറ്റ്​ലാൻറയിൽ വെച്ച്​ നടന്ന മത്സരത്തിൽ 2018 ലെ വിശ്വസുന്ദരി കാട്രിയോന ഗേ തുൻസിക്ക്​ കിരീടമണിയിച്ചു.

മിസ്​ സൗത്ത്​ ആഫ്രിക്കയായ തുൻസി പ്യൂർടോ റികോയിൽ നിന്നുള്ള മാഡിസൺ ആ​േൻറഴ്​സണിനെ പിന്നിലാക്കിയാണ്​ വി​ശ്വസുന്ദരി​ കിരീടം നേടിയത്​. ലിംഗസമത്വത്തിനും ജെൻഡറി​​െൻറ പേരിലുള്ള അതിക്രമങ്ങൾക്കുമെതിരെ സോസിബിനി തുൻസി സോഷ്യൽ മീഡയയിലൂടെ വൻ പ്രചാരണം നടത്തിയിരുന്നു. നേതൃത്വമാണ്​ ഏറ്റവും ശക്തിയേറിയ കാര്യമെന്ന സന്ദേശം ഇന്നത്തെ പെൺകുട്ടികൾക്ക്​ പകർന്ന്​ നൽകിയ വിശ്വസുന്ദരിക്ക്​ ആശംസകൾ നേരുന്നുവെന്ന്​ ഓഫ്ര വിൻഫി ട്വീറ്റ്​ ചെയ്​തു.

90 പേരാണ്​ വിശ്വസുന്ദരി മത്സരത്തിൽ പ​ങ്കെടുത്തത്​. മെക്​സികോ, കൊളംബിയ, പ്യൂർടോ റികോ, തായ്​ലാൻറ്​, സൗത്ത്​ ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള​ അഞ്ചുപേരാണ്​ അവസാന റൗണ്ടിൽ എത്തിയത്​. ഇന്ത്യയു​െട വർതിക സിങ്ങിന്​ അവസാന 10 മത്സരാർഥികളിൽ ഇടംപിടിക്കാനായില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMiss Universe 2019Miss South AfricaZozibini TunziVartika Singh
News Summary - Miss Universe 2019 winner is Miss South Africa Zozibini Tunzi, India's Vartika Singh crashes out - India news
Next Story