മുസ്ലിംകളുടെ കാര്യത്തിൽ ചൈനക്ക് ഇരട്ടത്താപ്പെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: മുസ്ലിംകളുടെ കാര്യത്തിൽ ചൈനക്ക് ഇരട്ടത്താപ്പെന്ന് യു.എസ് സ്റ്റേറ ്റ് െസക്രട്ടറി മൈക് പോംപിയോയുടെ വിമർശനം. ഒരു ഭാഗത്ത് സ്വന്തം രാജ്യത്തെ 10 ലക്ഷം ഉ യിഗൂർമുസ്ലിംകളെ പീഡിപ്പിക്കുന്നു. എന്നാൽ, മറുഭാഗത്ത് മുസ്ലിം തീവ്രവാദികൾക്ക ായി യു.എന്നിലുൾെപ്പടെ ചൈന ഇടപെടുന്നുവെന്നും പോംപിയോ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പോംപിയോയുടെ വിമർശനം.
ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ചൈന സ്വീകരിക്കുന്ന നിലപാടിനെയാണ് പോംപിയോ വിമർശിച്ചത്. ചൈനയുടെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ ഉയിഗൂർ മുസ്ലിമായ മിഹിരിഗുൽ തുർസനുമായി പോംപിയോ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ചൈനയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
വിമർശനത്തിനെതിരെ ചൈന രംഗത്തെത്തി. പോംപിയോയുടെ പരാമർശം ബുദ്ധിശൂന്യ പ്രസ്താവനയാണെന്നായിരുന്നു മുതിർന്ന ചൈനീസ് നയതന്ത്ര പ്രതിനിധിയുടെ മറുപടി. ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടലും തികഞ്ഞ അബദ്ധവുമാണ് പോംപിയോയുടെ പ്രസ്താവനയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പ്രതികരിച്ചു.
സിൻജ്യങ്ങിെല ഇപ്പോഴത്തെ സ്ഥിതി പൊതുവെ നല്ലതാണ്. ഗോത്രവിഭാഗങ്ങൾ ഐക്യത്തോടെയാണ് കഴിയുന്നത്. ഈ വസ്തതുകൾ യു.എസ് കണക്കിലെടുത്ത് അബദ്ധങ്ങൾ നിറഞ്ഞ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും ഷുവാങ് ആവശ്യെപ്പട്ടു. തടവുകേന്ദ്രങ്ങളിൽ 10 ലക്ഷം മുസ്ലിംകൾ പീഡനമനുഭവിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ട്.