മൈക് പെൻസ് മാസ്കില്ലാെത ആശുപത്രിയിൽ
text_fieldsവാഷിങ്ടൺ: കോവിഡിെൻറ വ്യാപനം തടയാൻ െപാതുയിടങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്നാണ് യു.എസ് സ ർക്കാർ പൗരൻമാർക്ക് നൽകിയ നിർദേശം. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും വൈസ് പ്രസിഡൻറിെൻറയും നയം. ട്രംപ് പലതവണ അക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോഴിതാ നയം തെറ്റിച്ച് മൈക് പെൻസും. പെൻസ് മാസ്ക് ധരിക്കാെത മിനിസോടയിലെ മായോ ക്ലിനിക് സന്ദർശിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
രോഗികളെ കാണാനെത്തിയ സംഘത്തിൽ മാസ്ക് ധരിക്കാത്ത ഏക വ്യക്തിയും അദ്ദേഹമാണ്. വൈറ്റ്ഹൗസിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും പെൻസാണ്. സന്ദർശനത്തിനെത്തുന്നവർ മാസ്ക് ധരിക്കണമെന്നത് ക്ലിനിക്കിലെ ചട്ടങ്ങളിൽ പെട്ടതുമാണ്.
വിമർശനങ്ങൾ ഉയർന്നപ്പോൾ മാസ്ക് ധരിക്കാതെ ക്ലിനിക്കിലെത്തിയ തെൻറ നടപടിയെ ന്യായീകരിക്കാനും പെൻസ് ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഇതെ കുറിച്ച് ചോദിച്ചപ്പോൾ താനും വൈറ്റ്ഹൗസ് ജീവനക്കാരും പതിവായി കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നായിരുന്നു പെൻസിെൻറ പ്രതികരണം.
യു.എസിൽ കോവിഡ് മരണം 57000 കടന്ന സന്ദർഭത്തിൽ കൂടിയാണ് പെൻസ് ക്ലിനിക്കിലെത്തിയത്. വൈറ്റ്ഹൗസ് ജീവനക്കാരന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.