Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് കസ്​റ്റഡിയില്‍...

യു.എസ് കസ്​റ്റഡിയില്‍ ഏഴു വയസ്സുകാരി മരിച്ചു; മരണകാരണം നിര്‍ജ്ജലീകരണമെന്ന റിപ്പോര്‍ട്ട്

text_fields
bookmark_border
യു.എസ് കസ്​റ്റഡിയില്‍ ഏഴു വയസ്സുകാരി മരിച്ചു; മരണകാരണം നിര്‍ജ്ജലീകരണമെന്ന റിപ്പോര്‍ട്ട്
cancel

മെക്സികോ: യു.എസ്​ അതിർത്തി രക്ഷാസേന കസ്​റ്റഡിയിൽ എടുത്ത ഏഴുവയസ്സുകാരി നിർജ്ജലീകരണം മൂലം മരിച്ചു. ഗ്വാട്ടമാ ലയിൽനിന്ന്​ മെക്‌സികോ അതിർത്തി വഴി യു.എസിലേക്ക്​ കടക്കാൻ ശ്രമിക്കവെ ഡിസംബര്‍ ആറിനാണ്​ ​ കുട്ടിയും പിതാവും അറസ്​റ്റിലായത്​. കസ്​റ്റഡിയിലെടുത്ത് എട്ടുമണിക്കൂറുകള്‍ക്കു ശേഷം കുട്ടി മരിച്ചുവെന്നാണ്​ വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​.

മെക്‌സികോയിലേക്ക് പ്രവേശനമാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ച 163 പേരുടെ സംഘത്തിലുള്ളവരാണ് ഇവര്‍. ഡിസംബര്‍ ഏഴിന് രാവിലെയോടുകൂടി കുട്ടി അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ശരീര താപനില വർധിച്ചു. ഹെലികോപ്​ടർ വഴി ടെക്​സസി​െല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, യു.എസ് കസ്​റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ഉദ്യോഗസ്ഥരും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും റിപ്പോർട്ടിനോട് പ്രതികരിക്കാന്‍ തയാറായില്ല. കുട്ടിയുടെയും പിതാവി​​​െൻറയും പേര്​ പുറത്തുവിട്ടിട്ടില്ല. കുടിയേറ്റക്കാരെ തടയാൻ 5000ത്തിലേറെ സൈനികരെയാണ്​ ട്രംപ്​ ഭരണകൂടം മെക്​സികോ അതിർത്തിയിൽ വിന്യസിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsgirlmalayalam newsmigrantMexico-US border
News Summary - Migrant caravan: Girl dies in custody after crossing Mexico-US border- World news
Next Story