Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​ക്കി മൗ​സി​ന്​ 90

മി​ക്കി മൗ​സി​ന്​ 90

text_fields
bookmark_border
മി​ക്കി മൗ​സി​ന്​ 90
cancel

ന്യൂ​യോ​ർ​ക്​: ചു​വ​ന്ന ഷോ​ർ​ട്​​സും മ​ഞ്ഞ ഷൂ​സും വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഗ്ലൗ​സും ധ​രി​ച്ച്​ ന​മ്മു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി മാ​റി​യ കു​ഞ്ഞെ​ലി​ക്ക്​ ഇന്ന്​ 90 വ​യ​സ്സു തി​ക​യും. 90ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​നു​ള്ള പ​രി​പാ​ടി​യി​ലാ​ണ്​ വാ​ൾ​ട്​ ഡി​സ്​​നി ക​മ്പ​നി. 1928 ന​വം​ബ​ർ 18നാ​ണ്​ ന്യൂ​യോ​ര്‍ക്കി​ലെ കോ​ള​നി തി​യ​റ്റ​റി​ലെ വെ​ള്ളി​ത്തി​ര​യി​ല്‍ സ്‌​റ്റീം ബോ​ട്ട്‌ വി​ല്ലി​യെ​ന്ന കാ​ര്‍ട്ടൂ​ണ്‍ സി​നി​മ​യി​ല്‍ മി​ക്കി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്‌.

അ​ന്നു​മു​ത​ൽ പ​ല​രു​ടെ​യും ജീ​വി​ത​ത്തി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി മി​ക്കി. ക​മ്പ​നി​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മൊ​ട്ടാ​കെ മി​ക്കി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ഡി​സ്​​നി ക​മ്പ​നി മേ​ധാ​വി ഡാ​ണ ജോ​ൺ​സ്​ പ​റ​ഞ്ഞു.​

ഒ​രു ആ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​നു പ​ക​ര​മാ​യി​ട്ടാ​ണ്​ വാ​ൾ​ട്ട്​ ഡി​സ്​​നി മി​ക്കി മൗ​സി​നെ സൃ​ഷ്​​ടി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട​ത്​ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. 1920-30 ക​ളി​ൽ ഡി​സ്​​നി​യു​ടെ ഒാ​സ്​​വാ​ൾ​ഡ്​ ന ​ല​ക്കി റാ​ബി​റ്റ്​ എ​ന്ന ആ​നി​മേ​റ്റ​ഡ്​ കാ​ർ​ട്ടു​ൺ ക​ഥാ​പാ​ത്ര​ത്തി​നു പ​ക​ര​ക്കാ​ര​നാ​യി​ട്ടാ​ണ്​ മി​ക്കി മൗ​സി​ന്​ രൂ​പം ​െകാ​ടു​ത്ത​ത്. 90ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​​​​െൻറ ഭാ​ഗ​മാ​യി മി​ക്കി​യു​ടെ തീ​മു​ള്ള ബീ​റ്റ്​​സ്​ സോ​ളോ 3 വ​യ​ർ​ലെ​സ്​ ഹെ​ഡ്​​ഫോ​ൺ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട് ആ​പ്പി​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsdisneymalayalam newsMickey Mouse
News Summary - Micky Mouse @90
Next Story