മൈക്കൽ ജാക്സൻ ഓർമയായിട്ട് 10 വർഷം
text_fieldsലോസ് ആഞ്ജലസ്: പോപ് ഇതിഹാസം മൈക്കൽ ജാക്സെൻറ 10ാം ചരമവാർഷികം വിപുലമായി ആചരി ച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജാക്സെൻറ ഓർമകൾ ഒപ്പമുണ്ടാകുമെന്ന് ജാക്സൻ എസ് റ്റേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും ആശ്രയമില്ലാത്തവ ർക്ക് അഭയം നൽകിയും പൊതുയിടങ്ങൾ ശുചീകരിച്ചും ജാക്സെൻറ ചരമവാർഷികം വർണാഭമാക്കണമെന്നും ആരാധകരോട് ആവശ്യപ്പെട്ടു. ലോസ് ആഞ്ജലസിൽ ജാക്സൻ താമസിച്ച ഹോംബി ഹിൽസിലും ആരാധകർ ഒത്തുകൂടി. ഇവിടെവെച്ചായിരുന്നു ജാക്സെൻറ മരണം. 2019 ജൂൺ 25ന് 50ാം വയസ്സിലാണ് ജാക്സൻ അന്തരിച്ചത്.
ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, നർത്തകൻ, അഭിനേതാവ് തുടങ്ങി കലയുടെ സർവമേഖലയിലും ജാക്സൻ കൈയൊപ്പു ചാർത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഈ പോപ് രാജാവ്. 1958 ആഗസ്റ്റ് 29ന് ജാക്സൻ കുടുംബത്തിലെ എട്ടാമനായി ജനിച്ചു. സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ ദ ജാക്സൺ 5 എന്ന ബാൻഡുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ ഒറ്റക്ക് പാടുവാൻ തുടങ്ങി. 1970കളുടെ അവസാനത്തോടെ ജാക്സൻ സംഗീതരംഗത്തെ അവിഭാജ്യ ഘടകമായി മാറി. സംഗീത വിഡിയോയെ കലാരൂപമായും പരസ്യ ഉപകരണവുമാക്കിമാറ്റിയ ജാക്സൻ ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വിഡിയോകളുടെ വിജയത്തോടെ 1990കളിലെ എംടിവി ചാനലിലെ മുഖ്യ ആകർഷകമായി മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി.
1982ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബത്തിെൻറ 10 കോടി കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങൾ തേടിയെത്തി. പ്രശസ്തിക്കൊപ്പം ഒട്ടേറെ വിവാദങ്ങളിലും ഉൾെപട്ടു. 1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണവും ഉയർന്നു. ദിസ് ഈസ് ഇറ്റ് എന്ന സംഗീതം പര്യടനത്തിെൻറ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു മരണം.