Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്​സിക്കൻ...

മെക്​സിക്കൻ പ്രസിഡൻറായി ഇടതുപക്ഷ നേതാവ് ലോപസ്​ ഒബ്രദോർ അധികാരമേറ്റു

text_fields
bookmark_border
മെക്​സിക്കൻ പ്രസിഡൻറായി ഇടതുപക്ഷ നേതാവ് ലോപസ്​ ഒബ്രദോർ അധികാരമേറ്റു
cancel

മെക്​സിക്കോ സിറ്റി: മെക്​സിക്കോ പ്രസിഡൻറായി ആൻഡ്രെസ്​ മാനുവൽ ലോപസ്​ ഒബ്രദോർ അധികാരമേറ്റു. നീണ്ട ഏഴ്​ പതിറ്റാണ്ടുകൾക്ക്​ ശേഷം മെക്​സിക്കോ പ്രസിഡൻറായി ഒരു ഇടതുപക്ഷ സഹയാത്രികനെത്തുന്നു എന്ന പ്രത്യേകതയും ലോപസ്​ ഒബ്രദോറി​​​​െൻറ സ്ഥാനാരോഹണത്തിനുണ്ട്​. മുൻ മെക്​സിക്കോ സിറ്റി മേയർ കൂടിയാണ് 65കാരനായ​ ഒബ്രദോർ.

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രദോർ അധികാരത്തിലേറുന്നത്​. എതിരാളിയായ മുൻ പ്രസിഡൻറ്​ എൻറിക്​ പെന നീറ്റോക്ക്​ 24 ശതമാനം വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. യു.എസ് പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപി​​​​​െൻറ വിമർശകൻ കൂടിയാണ്​ അദ്ദേഹം.

രാജ്യത്തെ വർഷങ്ങളായി അലട്ടുന്ന അഴിമതിക്കും ദാരിദ്ര്യത്തിനും അവസാനം കാണുമെന്നും കഴിഞ്ഞ ഒരു ദശകത്തോളമായി രാജ്യം നേരിടുന്ന രക്തരൂക്ഷിത അക്രമങ്ങള്‍ക്ക് തടയിടുമെന്നും ഒബ്രദോർ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജനങ്ങൾക്ക്​ ഉറപ്പുനൽകി.

അമേരിക്കയിൽ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്​സിക്കൻ അഭയാർഥികളുടെ സുരക്ഷയിൽ ഉൗന്നിയ ബന്ധമാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ ഒബ്രഡോർ ചടങ്ങിൽ പറഞ്ഞു. യു.എസ്​-മെക്​സിക്കൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികളെ കുറിച്ചും അ​ദ്ദേഹം വാചാലനായി.

യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസ്​, ട്രംപി​​​​​െൻറ മകൾ ഇവാൻക ട്രംപ്​, വെനിസ്വേലൻ പ്രസിഡൻറ്​ നികോളാസ്​ മദൂറോ, ഒബ്രദോറി​​​​െൻറ അടുത്ത സുഹൃത്തും ബ്രിട്ടീഷ്​ തൊഴിലാളി നേതാവുമായ ജെറമി കോർബിൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMexico electionAndres Manuel Lopez ObradorMexico president
News Summary - Mexico's López Obrador sworn in as first leftist president in decades-world news
Next Story