മെക്സികോയിൽ ഹെലികോപ്ടർ അപകടം; ആഭ്യന്തരമന്ത്രി രക്ഷപ്പെട്ടു
text_fieldsമെക്സിക്കൻ സിറ്റി: മെക്സികോയിൽ ഭൂചലനത്തെ തുടർന്നുണ്ടായ ഹെലികോപ്ടർ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി അടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
മന്ത്രി അൽഫോൻസോ നവരെയും ഒാക്സക സ്റ്റേറ്റ് ഗവർണർ അലേജൻദാരോയുമാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്ടർ ഭൂചലനം മൂലമുണ്ടായ പുകപടലങ്ങളിൽ നിയന്ത്രണംവിട്ട് തകർന്നുവീഴുകയായിരുന്നു.
പറന്നിറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽെക്കയാണ് അപകടം. മെക്സിക്കൻ സിറ്റിയിൽനിന്നും പിനോടെപ ഡി ഡോൺ ലൂയിസിലേക്ക് പോവുകയായിരുന്നു ഹെലികോപ്ടർ. അതേസമയം, റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പം മെക്സികോയിൽ വ്യാപക നാശമാണ് വിതച്ചത്.
