Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ

text_fields
bookmark_border
കോവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ
cancel

മെക്സികോ സിറ്റി: ലോകത്ത് കോവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടർച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്.

 

24 മണിക്കൂറിനിടെ രാജ്യത്ത് 5,662 പേർക്ക് കോവിഡ് ബാധിക്കുകയും ചികിത്സയിലുണ്ടായിരുന്ന 667 പേർ മരിക്കുകയും ചെയ്തു.
ഇതോടെ, മെക്സികോയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,70,485 ആയി. 20,394 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.


അതേസമയം, ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം 8,757,750 ആയി. മഹാമാരി മൂലം 462, 519 പേർ ഇതുവരെ മരിച്ചു. 4,625,449 പേർ രോഗമുക്തരാവുകയും ചെയ്തു.

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള അമേരിക്കയിൽ 121,407 പേരാണ് മരിച്ചത്. 2,297,190 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mexico covid cases world covid update-world news
Next Story