Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയുടെ പിറന്നാള്‍ ക്ഷണം ‘വൈറലാ’യി; എത്തിയത് ആയിരങ്ങള്‍ VIDEO

text_fields
bookmark_border
15കാരിയുടെ പിറന്നാള്‍ ക്ഷണം ‘വൈറലാ’യി; എത്തിയത് ആയിരങ്ങള്‍ VIDEO
cancel

മെക്സികോ: പിറന്നാള്‍ പാര്‍ട്ടിയിലേക്കുള്ള  ക്ഷണം വൈറലായതോടെ മെക്സികോയിലെ സാന്‍ ലൂയിസ് പോടോസിയിലെ 15കാരിയുടെ പിറന്നാളാഘോഷത്തിന് എത്തിയത് ആയിരങ്ങള്‍. റൂബി ഇബ്ബാരയുടെ പിതാവ് മകളുടെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചുകൊണ്ട് അയച്ച വിഡിയോ സന്ദേശം നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പരിപാടിയില്‍ നിരവധി വിഭവങ്ങള്‍, കുതിരപ്പന്തയം, സംഗീതപരിപാടി എന്നിവ ഉണ്ടാകുമെന്ന് വിഡിയോയില്‍ റൂബിയുടെ പിതാവ് വിശദീകരിക്കുന്നുണ്ട്.

എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിഡിയോ കണ്ടതോടെ ആയിരക്കണക്കിന് ആളുകളാണ് ആഘോഷവേദിയിലേക്ക് ഒഴുകിയത്തെിയത്. നിരവധി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ റൂബിയെ ആഘോഷവേദിയിലേക്കത്തെിക്കാന്‍ വീട്ടുകാര്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. വാഹനങ്ങള്‍ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ സാഹചര്യം നിയന്ത്രിക്കാന്‍ പൊലീസും റെഡ്ക്രോസ് പ്രവര്‍ത്തകരും എത്തി.

വിഡിയോ കണ്ടവര്‍ക്കിടയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ‘നിങ്ങള്‍ റൂബിയുടെ പിറന്നാളാഘോഷത്തിന് പോവുകയാണോ’ എന്ന വാക്യത്തോടെ മെക്സിക്കന്‍ ഇന്‍റര്‍ജെറ്റ് എയര്‍ലൈന്‍ സാന്‍ ലൂയിസ് പോടോസിലേക്കുള്ള വിമാനങ്ങള്‍ക്ക് 30 ശതമാനം ഇളവുവരെ നല്‍കി. നടി ഗേല്‍ ഗാര്‍ഷ്യ ബെര്‍ണാല്‍ പിറന്നാള്‍ വിഡിയോ സന്ദേശത്തിന്‍െറ പാരഡിയും ഗായകന്‍ ലൂയിസ് അന്‍േറാണിയോ ലോപസ് റൂബിക്കു വേണ്ടി പ്രത്യേകമായി സംഗീതവും ചിട്ടപ്പെടുത്തി.

അയല്‍വാസികളെയാണ് പിറന്നാളാഘോഷത്തിന് ക്ഷണിച്ചതെന്നും ലോകത്തെ മുഴുവനല്ളെന്നും റൂബിയുടെ മാതാവ് പിന്നീട് വ്യക്തമാക്കി. സംഭവത്തോടെ പ്രദേശം ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചതായും സ്ഥലത്ത് കൂടുതല്‍ വികസനം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രദേശവാസി റൂട്ടിലിയോ ഇബ്ബാര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mexican girl’s 15th birthday party invitation goes viral with 1.2 MILLION people
Next Story