വെയ്ൻസ്റ്റൈെൻറ ലൈംഗിക പീഡനത്തിനെതിരെ ‘ഞാനും’ കാമ്പയിൻ
text_fieldsവാഷിങ്ടൺ: അമേരിക്കൻ സിനിമ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെതിരായി കൂടുതൽ ലൈംഗിക പീഡനാരോപണ ങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘ഞാനും’ (Me Too) എന്ന ഹാഷ് ടഗിൽ വൻ പ്രചാരണം.
കഴിഞ്ഞ ദിവസം പ്രമുഖ നടി അലിസ മിലാനോ സുഹൃത്തിെൻറ നിർദേശമാെണന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത കുറിപ്പാണ് വൻ പ്രചാരണത്തിന് വഴിെയാരുക്കിയത്. ‘ൈലെംഗികമായി പീഡിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്ത എല്ലാ സ്ത്രീകളും ‘ഞാനും’ എന്ന് സ്ററാറ്റസ് കുറിച്ചാൽ ഇൗ ആക്രമണത്തിെൻറ ആഴം ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കാൻ സാധിക്കും’ എന്നായിരുന്നു ആ കുറിപ്പ്. നിങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇൗ ട്വീറ്റിന് മറുപടിയായി ‘ഞാനും’ എന്ന് കുറിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇൗ വാക്കുകൾ ലോകം മുഴുവൻ ഏറ്റെടുത്തു. സെലിബ്രിറ്റികൾ മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീകളും പുരുഷൻമാരും മിലാനോയുടെ പ്രചാരണത്തിൽ പങ്കുചേർന്നു. ലൈംഗിക പീഡനത്തിനെതിരായ നിലപാടെടുക്കുന്നവരെല്ലാം ഇൗ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍ നിന്നും ബാഫ്റ്റയിൽ നിന്നും വെയ്ൻസ്റ്റൈനെ പുറത്താക്കിയിരുന്നു. ഹാർവിയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് അഭിനേത്രികളായ ആഞ്ജലീന ജോളിയും പാൽത്രോയുമടക്കം രംഗത്തുവന്നിരുന്നു. ‘ദ ന്യൂയോർക്കർ’ മാഗസിനിലാണ് ഇവർ പീഡനവിവരം പങ്കുവെച്ചത്. സംഭവത്തെ തുടർന്ന് സ്വന്തം ഫിലിം സ്റ്റുഡിയോയിൽനിന്ന് വെയ്ൻസ്റ്റൈനെ പുറത്താക്കിയിരുന്നു. അന്വേഷണസംഘത്തോട് സഹകരിക്കുമെന്ന് ‘ദ വെയ്ൻസ്റ്റൈൻ കമ്പനി’ വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
