ലൈംഗികാരോപണം ഉന്നയിക്കുന്നവർ തെളിവ് നൽകണം –മെലാനിയ ട്രംപ്
text_fieldsവാഷിങ്ടൺ: പുരുഷന്മാർക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകൾ തെളിവ് നൽകണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. എ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന. ‘മീ ടൂ’ കാമ്പയിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മെലാനിയ.
ഞാൻ സ്ത്രീകളെ പിന്തുണക്കുന്നു. അവരെ കേൾക്കുകയും പിന്തുണക്കുകയും വേണം. പുരുഷന്മാരെയും പിന്തുണക്കണം - അവർ കൂട്ടിച്ചേർത്തു. ട്രംപിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ത്രീകൾ നേരേത്ത ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
